പ്രളയനഷ്ടം:കേരളം മൂന്നു പ്രശസ്ത ക്ഷേത്രങ്ങളിലെ സ്വത്ത് ഉപയോഗിക്കണം-ബിജെപി എംപി

Web Desk
Posted on September 13, 2018, 4:18 pm

ന്യൂഡല്‍ഹി : പ്രളയനഷ്ടത്തിൽ നിന്നും കരകയറാൻ   കേരളം സംസ്ഥാനത്തെ മൂന്നു പ്രശസ്ത ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണവും സ്വത്തും ഉപയോഗപ്പെടുത്തണമെന്ന് ബിജെപി എംപി. ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും കഷ്ടപ്പെടുമ്പോഴും ക്ഷേത്രങ്ങള്‍ സ്വര്‍ണ്ണവും സ്വത്തും പിടിച്ചുവെച്ചുകൊണ്ടിരിക്കുന്നതെന്തിനെന്ന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എംപിയും, ദളിത് ബിജെപി നേതാവുമായ ഉദിത് രാജ് ട്വിറ്ററിൽ  അഭിപ്രായപ്പെട്ടു.  കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ എന്നിവയ്ക്ക് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണവും സമ്പാദ്യവും ഉണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ഇരുപത്തൊന്നായിരം കോടിയുടെ നഷ്ടമുണ്ടായതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.