29 March 2024, Friday

Related news

March 29, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 21, 2024
March 21, 2024
March 20, 2024
March 18, 2024

കണ്ണൂർ വിമാനത്താവളത്തിൽ 15 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Janayugom Webdesk
കണ്ണൂർ
August 30, 2021 7:18 pm

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപ വില വരുന്ന 302 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി ശിഹാബിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.

സ്വർണ മിശ്രിതം പാന്റിനുള്ളിൽ പൂശി അതിനു മുകളിൽ തുണി തുന്നിചേർത്താണ് സ്വർണം കടത്താന്‍ ശ്രമിച്ചത്. പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധമായിരുന്നു സ്വർണം ഒളിപ്പിച്ചത്.

കസ്റ്റംസ് അസി. കമീഷണർ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പി സി ചാക്കോ, എസ് നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, സന്ദീപ് കുമാർ, യഥു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

ENGLISH SUMMARY:Gold worth Rs 15 lakh seized at Kan­nur airport
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.