കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ്ണ കള്ളക്കടത്ത് വർധിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 3.77 കോടി രൂപ വിലവരുന്ന 8.74 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.
കേരളത്തിലേയ്ക്കുള്ള സ്വർണ്ണക്കടത്ത് ഗൾഫിൽ നിന്ന് മാത്രമാണെന്ന മുൻ ധാരണകൾ മാറുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബാങ്കോങ്ങ്, ഇറ്റലി, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വന്നവരാണ് സ്വർണ്ണം അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടത്. പിടിയിലായ ആറ് പേരിൽ രണ്ട് പേർ സ്ത്രീകളാണ്. അതേസമയം ഗൾഫിൽ നിന്നും കൊച്ചിയിൽ വന്ന് ആഭ്യന്തര സർവീസായി ചെന്നൈയിലേക്ക് പോകുന്ന സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടോയ്ലെറ്റിൽ നിന്നും കണ്ടത്തിയ 1050 ഗ്രാം സ്വർണ്ണം കൊണ്ടുവന്ന യാത്രക്കാരനെ പിടികൂടുവാൻ കഴിഞ്ഞിട്ടില്ല.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനകൾ കൂടുതൽ കൊറോണ വൈറസിൽ കേന്ദ്രീകരിച്ചായതുകൊണ്ട് ഈ അവസരങ്ങൾ മുതലെടുക്കുവാൻ സ്വർണ്ണ കള്ളക്കടത്ത് സംഘം ശ്രമിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ചുമതലയുള്ള സിഐഎസ്എഫ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ബുധനാഴ്ച്ച രണ്ട് പേരിൽ നിന്നായി 146 ലക്ഷം രൂപ വിലവരുന്ന 3.39 കിലോഗ്രാം സ്വർണ്ണം പിടിച്ചത്. ചൊവ്വാഴ്ച്ച 5.35 കിലോഗ്രാം സ്വർണ്ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇവർ വിമാനത്താവളത്തിൽ എത്തി മൂന്ന് വിമാനങ്ങളിൽ മിന്നൽ പരിശോധന നടത്തിയാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണ്ണം പിടിച്ചത്.
English Summary; Gold worth Rs 3.77 crore was seized at Nedumbassery Airport
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.