Web Desk

കണ്ണൂർ

November 16, 2021, 9:05 pm

കണ്ണൂർ വിമാനത്താവളത്തിൽ 51 ലക്ഷത്തിന്റെ സ്വർണം പിടികൂടി

Janayugom Online

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 51 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ആറളം സ്വദേശി എം ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണവുമായി യുവാവ് പിടിയിലായത്. ഇന്നലെ രാത്രി ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഫാസിൽ. 

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 1040 ഗ്രാം സ്വർണം പിടികൂടിയത്. പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. പിടികൂടുമ്പോൾ 1153 ഗ്രാം സ്വർണമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1040 ഗ്രാം സ്വർണമാണ് ലഭിച്ചത്. 

ENGLISH SUMMARY:Gold worth Rs 51 lakh seized at Kan­nur airport
You may also like this video