March 23, 2023 Thursday

Related news

March 20, 2023
March 18, 2023
March 18, 2023
March 10, 2023
March 10, 2023
March 9, 2023
March 7, 2023
February 23, 2023
February 21, 2023
February 14, 2023

രേഖകളില്ലാതെ കടത്തിയ സ്വർണാഭരണങ്ങൾ റയിൽവേ പൊലീസ് പിടികൂടി

Janayugom Webdesk
തിരുവനന്തപുരം
March 17, 2020 8:40 pm

മതിയായ രേഖകൾ ഇല്ലാതെ കടത്തി കൊണ്ടു വന്ന 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ റയിൽവേ പൊലീസ് പിടികൂടി. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മുണ്ടൂർ ആഞ്ഞൂർ ആരമ്പിള്ളി കനിശേരിയിൽ ബിജു (39) ആണ് പിടിയിലായത്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ജയന്തി ജനത എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ കണ്ടെടുത്തത്.

ട്രെയിനിലെ എസ് 6 കോച്ച് യാത്രക്കാരനാണ് പിടിയിലായ ബിജു. തലസ്ഥാനത്തെ വിവിധ ജൂവലറികളിൽ വിൽപനയ്ക്ക് കൊണ്ടു വന്നതാണ് സ്വർണമെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. പെട്ടിയിലും ബാഗിലുമായി സൂക്ഷിച്ച 200 പവൻ സ്വർണാഭരണങ്ങളാണ് കണ്ടെത്തിയത്. ഇതിന്റെ രേഖകൾ ഒന്നും ഹാജരാക്കാൻ ബിജുവിന് കഴിഞ്ഞില്ല. സ്വർണം ജിഎസ്‌ടി വകുപ്പിന് കൈമാറിയതായി റയിൽവേ പൊലീസ് അറിയിച്ചു.

റയിൽവേ പൊലീസ് ഇൻസ്പെക്ടർ ആസാദ് അബ്ദുൾ കലാമിന് ജയന്തി ജനതയിൽ സ്വർണം കടത്തുന്നതായി ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. തിരുവനന്തപുരം റയിൽവേ പൊലീസ് എസ്എച്ച്ഒ എൻ സുരേഷ് കുമാർ, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എസ്ഐ നളിനാക്ഷൻ, എഎസ്ഐ രാധാകൃഷ്ണപിള്ള, സിപിഒമാരായ സജിൽ, വിമൽ, അനിൽ, വിവേക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Eng­lish Sum­ma­ry; Gold worth Rs 60 lakh was seized

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.