June 5, 2023 Monday

മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഹാക്വിൻ ഫീനിക്സിന്

Janayugom Webdesk
January 6, 2020 3:13 pm

കാലിഫോർണിയ: ഇക്കൊല്ലത്തെ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഹാക്വിൻ ഫീനിക്സിന്. ജോക്കർ എന്ന സിനിമയിലെ ശ്രദ്ധേയമായ അഭിനയത്തിനാണ് പുരസ്ക്കാരം.
സാം മെൻഡെസ് സംവിധാനം ചെയ്ത 1917 ആണ് മികച്ച ചിത്രം (ഡ്രാമ വിഭാഗത്തിൽ). മികച്ച സംവിധായകനുളള പുരസ്കാരവും സാം മെൻഡിസ് സ്വന്തമാക്കി. ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെൽവെഗറെ മികച്ച നടിയായി തിരഞ്ഞെടുത്തു.
മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ കെന്റ്വിൻ ടാരന്റിണോ സംവിധാനം ചെയ്ത വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിനുള്ള അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. കോമഡി മ്യൂസിക്കൽ വിഭാഗത്തിൽ മികച്ച നടിയായി ഓക്കഫീനയെ തിരഞ്ഞെടുത്തു. ദ ഫെയർവെൽ എന്ന ചിത്രമാണ് അവരെ പുരസ്കാരത്തിന് അർഹയാക്കിയത്. ഇതേ വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത് ടാരൺ ഇഗർട്ടനാണ് (റോക്കറ്റ്മാൻ).
ചലച്ചിത്ര‑ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ് അവാർഡ്.
The first big awards show of the year saw British vic­to­ries across the board, includ­ing for Olivia Col­man, Phoebe Waller-Bridge and Sam Mendes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.