October 1, 2023 Sunday

Related news

September 16, 2023
September 6, 2023
September 4, 2023
September 2, 2023
September 1, 2023
August 31, 2023
August 31, 2023
August 30, 2023
August 27, 2023
August 13, 2023

അഡാനി നിക്ഷേപം വെട്ടിക്കുറച്ച് ഗോള്‍ഡ്മാന്‍ സാച്സ്

Janayugom Webdesk
ന്യൂഡല്‍ഹി
May 18, 2023 10:50 pm

ഗോള്‍‌‌‌‌‌‌‌ഡ്‌മാന്‍ സാച്സ് അഡാനി ഗ്രൂപ്പിലെ നിക്ഷേപം വെട്ടിക്കുറച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെത്തുടര്‍ന്നാണ് നടപടി. യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം നടത്തിയ പരിസ്ഥിതി, സാമൂഹിക, ഭരണകാര്യങ്ങള്‍ക്കായുള്ള നിക്ഷേപത്തില്‍ നിന്നാണ് പിന്മാറ്റം. ബ്ലൂംബെര്‍ഗ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഫെബ്രുവരിയില്‍ 11.7 ദശലക്ഷം ഓഹരികള്‍ ഗോള്‍ഡ്‌മാന്‍ സാച്സ് വാങ്ങിയിരുന്നു. 

അഡാനിയുടെ പത്ത് ഓഹരികൾക്കും കഴിഞ്ഞ ദിവസം വിപണിയിൽ തിരിച്ചടിയേറ്റിരുന്നു. അഡാനി ടോട്ടൽ ഗ്യാസിനാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. ടോട്ടൽ ഗ്യാസിന്റെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞപ്പോൾ ട്രാൻസ്മിഷൻ, എന്റർപ്രൈസ് എന്നിവ യഥാക്രമം 4.6 ശതമാനവും 3.5 ശതമാനവും ഇടിഞ്ഞു. അഡാനി പവറിന് മൂന്ന് ശതമാനം തകർച്ചയാണുണ്ടായത്. ഗ്രീൻ എനർജി 2.2, അഡാനി വിൽമർ 1.2, അഡാനി പോർട്സ് ആന്റ് സെസ് 0.5, എൻഡിടിവി 0.2 എന്നിങ്ങനെയാണ് മറ്റ് ഓഹരികളുടെ തകർച്ച. 

Eng­lish Summary;Goldman Sachs cuts Adani investment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.