കൊറോണ വൈറസ് പടരുന്നത് തടയാന്‍ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ഹിന്ദു മഹാസഭ. ചാണകവും ഗോമൂത്രവും കൊറോണ വൈറസിനെ പ്രതിരോധിക്കും എന്നാണ് ഇവരുടെ വാദം. ആളുകള്‍ക്കിടയില്‍ ഇതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ വേണ്ടിയാണ് ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കുന്നതെന്ന് സംഘടന പ്രസിഡന്റ് ചക്രപാണി മഹാരാജ് പറഞ്ഞു. ദി പ്രിന്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘ഞങ്ങള്‍ ടീ പാര്‍ട്ടികള്‍ നടത്തുന്നതുപോലെ തന്നെയാണ് ഗോമൂത്ര പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്താണ് കൊറോണ വൈറസ് എന്നും പശുവില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് എങ്ങനെയാണ് കൊറോണയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയെന്നും പറയും. ഗോമൂത്രം വിതരണം ചെയ്യുന്നതിനായി പ്രത്യേക കൗണ്ടറുകൾ പരിപാടിയിൽ ഉണ്ടാകും. കൂടാതെ ചാണകം കൊണ്ടുള്ള കേക്കുകളും ചന്ദനത്തിരികളുമെല്ലാം നല്‍കും.
ഇത് ഉപയോഗിച്ചാല്‍ വളരെ പെട്ടെന്ന് വൈറസിനെ ഇല്ലാതാക്കാം. ഡല്‍ഹിയിലെ ഹിന്ദു മഹാസഭ ഭവനിലാണ് ആദ്യം പരിപാടി സംഘടിപ്പിക്കുക. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോമൂത്ര പാർട്ടികൾ നടത്തും. ഇതിനായി ഗോശാല നടത്തിപ്പുകാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Gomutra Party to Prevent Coronavirus.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.