കിളിമാനൂർ: പൊതുവെ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് അത്ര മതിപ്പൊന്നുമല്ല ഉള്ളത്. അക്രമവും മോഷണവുമൊക്കെയാണ് അവരുടെ തൊഴിൽ എന്നൊക്കെയാണ് പൊതുവെയുള്ള വയ്പ്പ്. എന്നാൽ കിളിമാനൂരിലുള്ള വഴിയോരക്കടയിൽ നിന്ന് ഒരു നല്ലവാർത്തയാണ് വരുന്നത്. വെസ്റ്റിൽ നിന്ന് കിട്ടിയ ഒരു സ്വർണ്ണമോതിരം ഹോട്ടൽ ഉടമയെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ. ഹോട്ടൽ മാനേജരായ മഹേഷ് മണിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആ വാർത്ത അറിയിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം…
അറിയിപ്പ്: ഇത് മുഹമ്മദ് അക്തറും ഉസ്മാൻ അലിയും, വഴിയോരത്തെ അടുക്കളയും അന്നം വിളമ്പുന്ന മേശപ്പുറവും വൃത്തിയാക്കൽ തന്നെയാണ് പണി. മുഹമ്മദ് ഒരു മാസവും ഉസ്മാൻ മൂന്ന് വർഷവുമായി ഞങ്ങളുടെ കുടുംബത്തിൽ ചേർന്നിട്ടു !!! വിയർപ്പിന്റെയും മടിയുടെയും അസുഖവും ലവലേശമില്ലാത്ത അത്യദ്വാനികൾ !!!
അന്യ സംസഥാന തൊഴിലാളികൾക്കെതിരെയുള്ള കേസുകൾ കൂടിവരുന്ന നിലവിലെ സാഹചര്യത്തിൽ വഴിയോരക്കടക്കും പങ്കുവയ്ക്കാൻ ഒരു നന്മയുണ്ട് !!! പ്രതീക്ഷയുടെ കഥ !!
കൈകൊണ്ടെടുക്കുന്നതു എച്ചിൽ ഇലയും എച്ചിൽ പത്രവുമാണ്. അടുക്കളയുടെ പിന്നാമ്പുറമാണ് ഇവരുടെ തൊഴിലിടം !! എന്നും ചെയ്യുന്ന പണിക്കിടെ എച്ചിലിനൊപ്പം അവിചാരിതമായി കിട്ടിയ ഒരു “സ്വർണ്ണമോതിരം” ഇവർ ഞങ്ങളെ ഏൽപ്പിച്ചിട്ടുണ്ട് !!!!
പിന്നാമ്പുറത്തു ക്യാമറയോ അവരെ നിരീക്ഷിക്കാൻ മറ്റാരും ഇല്ലാതിരുന്ന സാഹചര്യത്തിൽ പോലും അവർ അതു സ്വന്തമാക്കാൻ ശ്രമിച്ചിട്ടില്ല. ചെയ്യുന്ന തൊഴിലിനു മാന്യമായ വേദനം കിട്ടുന്നുണ്ടെന്ന ബോധമോ അതിനപ്പുറം അർഹതയില്ലാത്തത് വേണ്ടാന്ന് വയ്ക്കാനുള്ള ആർജ്ജവമോ ???
എന്തായാലും ഇവരും അന്യസംസഥാന തൊഴിലാളികൾ !!! ഹോട്ടൽ പണിക്കും കെട്ടിടം പണിക്കും ക്ലീനിങ് ജോലികൾക്കും അന്യസംസ്ഥാന തൊഴിലാളികളല്ലാത്ത ഒരാളെ പോലും കിട്ടാനില്ല എന്നതു വലിയൊരു യാഥാർഥ്യമാണ് !! കേരളത്തിന് കൈമോശം വന്ന തൊഴിൽസംസ്കാരത്തിന്റെ ബാക്കി പത്രമാണ് ഈ ഭായിമാർ .കേരളത്തിന് പുറത്തുപോയി എന്ത് മെയ്യനങ്ങുന്ന പണിയും ചെയ്യും മലയാളികൾ , പക്ഷേ ദുരഭിമാനം ഇവിടെ ഒരു വിയർപ്പു തുള്ളിപോലും വീഴാൻ അനുവദിക്കില്ല .അതുകൊണ്ടു തന്നെയാണ് ഇവരെ തെരഞ്ഞെടുക്കാൻ സ്ഥാപനങ്ങൾ നിർബന്ധിതരാകുന്നത്.
ആരോപണങ്ങൾക്കും യാഥാർഥ്യങ്ങൾക്കും ഒപ്പം ഇത്തരം നന്മകളും കൂടി ചേർത്ത് വായിച്ചാലേ കഥ പൂർത്തിയാകൂ !!! കളഞ്ഞു കിട്ടിയ സ്വർണ്ണ മോതിരം ഞങ്ങളുടെ പക്കലുണ്ട് .തെളിവുമായി വരുന്നവർക്ക് അത് തിരികെ നൽകുന്നതാണ് !!! എല്ലാ അന്യസംസസ്ഥാന തൊഴിലാളികളും മോശക്കാരല്ല എന്നതു ഒന്ന് കൂടി ഓര്മിപ്പിച്ചോട്ടെ !!!