ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി

Web Desk
Posted on September 13, 2018, 2:53 pm

കൊല്ലം: ഓച്ചിറയിൽ ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു.വാഹന വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തിൽ രാജീവ് — 54 ‚മകൻ ശ്രീനാഥ് — 24 എന്നിവരാണ് ആക്രമിക്കപ്പെട്ടത്.ബുധനാഴ്ച അർദ്ധരാത്രി ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് സംഭവം.ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തലശ്ശേരിയിൽ നിന്ന് മാരുതി ജിപ്സി വാനിൽ വരികയായിരുന്ന ഇവരെ കായംകുളത്ത് നിന്ന് പിന്തുടർന്നെത്തിയെ  ഐ ട്വന്റി കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. വാഹന _ വിൽപ്പന മേഖലയിലെ കുടിപ്പകയാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം