ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി

Web Desk
Posted on September 28, 2019, 11:58 am

കളമശ്ശേരി: കളമശ്ശേരി റെയില്‍വേ സ്‌റ്റേഷനു സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി .ഇന്ന് രാവിലെ 7 മണിയോടെയാണ് പാളം തെറ്റിയത്. ഫാക്ടില്‍ നിന്നുള്ള വളം കയറ്റിയ ഗുഡ്‌സ് ട്രെയിന്‍ ഷണ്ടിംങ്ങിനിടയിലാണ് പാളം തെറ്റിയത്. ഷണ്ടിംങ്ങ് സര്‍വീസ് ലൈനിലാണ് പാളം തെറ്റിയത്. റെയില്‍വെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ട്രെയിന്‍ മാറ്റാനുള്ള പണി ആരംഭിച്ചു. കാര്യമായ ഗതാഗത തടസ്സം നേരിട്ടില്ലന്ന് റേയില്‍വേ അറിയിച്ചു.

you may also like this video;