ലോകഭൗമദിനത്തിന്റെ 50ാം വാർഷികം ലോകം ഇന്നലെ ആചരിച്ചപ്പോൾ തേനീച്ചകൾക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യവുമായി എല്ലാവർഷവും ഏപ്രിൽ 22നാണ് ഭൗമദിനം ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണത്തിനായി ജനങ്ങളിൽ അവബോധം വളർത്താൻ 1970 ഏപ്രിൽ 22ന് അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യമായി ഭൗമദിനം ആചരിച്ചത്.
ഇപ്പോൾ 193 രാജ്യങ്ങൾ ഭൗമദിനം കൊണ്ടാടുന്നുണ്ട്. പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം, എങ്ങനെ നിലനിർത്താം എന്നാണ് കൊറോണകാലത്തെ ഭൗമദിനത്തിൽ പ്രധാന ചർച്ചയായത്. ലോകത്തിലെ ഏറ്റവും കഠിധ്വാനികളായ കുഞ്ഞു ജീവികളിൽ ഒന്നായ തേനീച്ചയെ ഒപ്പം ചേര്‍ത്താണ് ഗൂഗിൾ ഭൗമദിന൦ ആഘോഷിച്ചിരിക്കുന്നത്. ആളുകളോട് സംവദിക്കുന്ന തരത്തിലുള്ള ഡൂഡിലാണ് ഇന്നലത്തെ ക്രോം ബ്രൗസർ തുറന്നാൽ കാണാനാകുക. ജേക്കബ് ഹൗക്രോഫ്റ്റും സ്റ്റെഫനി ഗൂവും ചേർന്നാണ് ഗൂഗിൾ ഡൂഡിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.
ഒരു തേനീച്ചയ്ക്ക് അത് ജീവിച്ചിരിക്കുന്ന പരിസ്ഥിതിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതാണ് ഗൂഗിൾ ഡൂഡിലിൽ കാണിച്ചിരിക്കുന്നത്. ഒരാളുടെ പ്രവൃത്തികൾ എങ്ങനെ വലിയ മാറ്റങ്ങൾക്ക് സഹായിക്കുന്നു എന്ന് ഗൂഗിൾ ഡൂഡിൽ മനസിലാക്കി തരുന്നുവെന്നാണ് ഹണീബി കൺസർവൻസിയുടെ ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗുല്ലെർമോ ഫെർണാണ്ടസ് പറയുന്നത്. കൂടാതെ പ്രകൃതിയില്‍ പരാഗണ൦ നടക്കുന്നതിന് മുഖ്യപങ്കുവഹിക്കുന്ന തേനീച്ചകളെ എങ്ങനെ സംരക്ഷിക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്. തേനീച്ചകർഷകരെ പ്രോത്സാഹിപ്പിക്കുക, പ്രകൃതി സംരക്ഷക ഗ്രൂപ്പുകൾക്ക് സഹായം നൽകുക, നാട്ടിലുള്ള വിവിധ ഇനം തേനീച്ചകൾക്ക് സുരക്ഷിത താവളങ്ങളൊരുക്കുക, ഒരു പൂന്തോട്ടം തേനീച്ചകൾക്കായി ഒരുക്കുക എന്നീ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.