20 April 2024, Saturday

ടോക്കിയോ പാരാലിംപിക്സിന്റെ അഞ്ചാം ദിനം മാരത്തോണ്‍ ഗെയിം ഒരുക്കി ഗൂഗിള്‍ ഡൂഡില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 29, 2021 11:25 am

ടോക്കിയോ പാരാലിംപിക്സ് 2020 ന്റെ അഞ്ചാം ദിവസമായി ആഘോഷിക്കുന്ന ഇന്ന് ഗൂഗിള്‍ ഡൂഡില്‍ പുതിയ മാരത്തണ്‍ ഗെയിം പ്രസിദ്ധീകരിച്ചു. ടോക്കിയോ ഒളിമ്പിക്സ് 2020 ആഘോഷിക്കുന്നതിനായി ജൂലൈയിലാണ് ഈ പ്രത്യേക ഗെയിംസ് പരമ്പര ആദ്യമായി ആരംഭിച്ചത്. ഡൂഡില്‍ ചാമ്പ്യന്‍ ഐലന്‍ഡ് ഗെയിമില്‍ ഏഴു മിനി ഗെയിമുകളാണുള്ളത്. ഗൂഗിൾ ഹോംപേജിലുള്ള ഡൂഡിലില്‍ ക്ലിക് ചെ്ത് ഗെയിമില്‍ പ്രവേശിക്കാവുന്നതാണ്.

ആഗസ്റ്റ് 24 ന് തുടക്കമായ 2020 ടോക്കിയോ പാരാലിംപിക്‌സ് സെപ്തംബര്‍ അഞ്ചു വരെ നീണ്ടുനില്‍ക്കും. 162 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റി നാനൂറോളം താരങ്ങളാണ് പാരാലിംപിക്സിൽ പങ്കെടുക്കുന്നത്. 539 ഇനങ്ങളിലാണ് ഇക്കുറി മത്സരങ്ങളുണ്ടാവുക. 54 പേരാണ് ഇന്ത്യയില്‍ നിന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

Eng­lish sum­ma­ry; Google Doo­dle marks Day 5 of Tokyo Par­a­lympics with ani­mat­ed marathon game

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.