June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

കൊറോണ; ഗൂഗിളിന്റെ ബെംഗളൂരു ഓഫീസിലെ ജീവനക്കാരന് വൈറസ് സ്ഥിരീകരിച്ചു

By Janayugom Webdesk
March 13, 2020

ഗൂഗിളിന്റെ ബെംഗളൂരു ഓഫീസിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ഗൂഗിൾ ഇന്ത്യ തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഗ്രീസിൽ നിന്നും ബംഗളൂരുവിലെത്തിയ 26കാരനാണ്​ ഇന്നലെ രോഗം സ്ഥിരീകരിച്ചത്​. യുവാവ് ബംഗളൂരുവിലെ ആശുപത്രിയിൽ നീരീക്ഷണത്തിലാണ്.

രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ജീവനക്കാരൻ ഓഫീസില്‍ ഉണ്ടായിരുന്നു. അപ്പോൾ മുതൽ ജീവനക്കാരനെ നിരീക്ഷണത്തിലാക്കി. ഇയാളോട് അടുത്ത് ഇടപഴകിയ സഹപ്രവർത്തകർ സ്വയം നിരീക്ഷണത്തിന് വിധേയരാകണമെന്നും ഗൂഗിൾ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം ബെംഗളൂരു ഓഫീസിലെ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാം. ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്നതിനാൽ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങൾ പാലിച്ച് ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ഞങ്ങൾ സ്വീകരിച്ചുവെന്നും ഗൂഗിൾ ഇന്ത്യ പറഞ്ഞു.

കർണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയിൽ നിന്ന് തിരികെ എത്തിയ 76 കാരനാണ് രോഗം ബാധിച്ച് മരിച്ചത്.

Eng­lish Sum­ma­ry; Google employ­ee in Ben­galu­ru test pos­i­tive for coro­na virus

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.