Web Desk

May 08, 2020, 6:40 pm

2020 അവസാനം വരെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് ഫേസ്ബുക്കും ഗൂഗിളും

Janayugom Online

ലോകത്തിലെ തന്നെ രണ്ടു മുൻനിര സാങ്കേതിക വിദ്യ കമ്പനികളായ ഗൂഗിളും ഫേസ്ബുക്കും 2020 അവസാനം വരെ ജീവനക്കാർ വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചതായി റിപ്പോർട്ടുകൾ. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റാണ് ഒരു യോഗത്തിനിടെ ഇക്കാര്യം ജീവനക്കാരോട് പറഞ്ഞത്. അതെ സമയം ഓഫീസിൽ വന്ന് ജോലി എടുക്കാൻ താല്പര്യമുളവർക്കായി ജൂണിലോ ജൂലൈയിലോ ഓഫീസുകൾ തുറക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെെ പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഓഫീസ് എന്ന് മുതലാണോ തുറക്കുന്നത് അന്ന് മുതൽ സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടിയുള്ള നടപടികളും ഉറപ്പുവരുത്തും.

2020 അവസാനം വരെ ഫേസ്ബുക്ക് ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ മാര്‍ക്ക് സക്കര്‍ബര്‍ഗ് അനുവാദം നല്‍കിയതായി കമ്പനി വക്താവിനെ ഉദ്ധരിച്ച് ദി വെര്‍ജ് ആണ് റിപ്പോര്‍ട്ട ചെയ്തത്. മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ഓക്ടോബര്‍ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്നതായി കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു.

ENGLISH SUMMARY: Google, Face­book allow employ­ees to work from home till end of 2020

YOU MAY ALSO LIKE THIS VIDEO