ഗൂഗിൾ നാല് ജീവനക്കാരെ പിരിച്ച് വിട്ടു

Web Desk
Posted on November 26, 2019, 12:47 pm

ന്യൂയോർക്ക്: നാല് ജീവനക്കാരെ പിരിച്ച് വിട്ടതായി ഗൂഗിൾ അറിയിച്ചു. തങ്ങളുടെ നയങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ജീവനക്കാർ കമ്പനിയുടെ ആഭ്യന്തര വിവരങ്ങൾ കൈക്കലാക്കി അവ പ്രചരിപ്പിച്ചുവെന്നും കമ്പനി ആരോപിക്കുന്നു. അനിശ്ചിതമായി സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധിച്ച റബേക്ക റിവേഴ്സ് അടക്കമുള്ളവരാണ് ഇപ്പോൾ പിരിച്ച് വിട്ടത്. അവരുമായി ബന്ധമില്ലാത്ത വിവരങ്ങൾ ശേഖരിച്ചെന്നാരോപിച്ച് ഇവർ നിർബന്ധിത അവധിയിലായിരുന്നു. റബേക്കയ്ക്കും ലോറൻസ് ബെർലാൻഡ് എന്ന മറ്റൊരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെയും സസ്പെൻഡ് ചെയ്തതിനെതിരെ ഗൂഗിളിന്റെ സാൻഫ്രാൻസിസ്കോയിലെ ആസ്ഥാനത്തേക്ക് 200ലേറെ പേർ പങ്കെടുത്ത പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു.

എന്നാൽ തങ്ങൾ കമ്പനിയുടെ യാതൊരു വിവരങ്ങളും ആർക്കും കൈമാറിയിട്ടില്ലെന്നാണ് ഇവരുടെ വിശദീകരണം.