Monday
16 Sep 2019

ഗൂഗിളിന് എട്ടിന്‍റെ പണി: 500 കോടി ഡോളര്‍ പിഴ വിധിച്ച് യൂറോപ്യന്‍ യൂണിയന്‍

By: Web Desk | Wednesday 18 July 2018 6:00 PM IST


google fine- janayugom

ബ്രസല്‍സ്​:

ഗൂഗിളിന്​ യുറോപ്യന്‍ യൂണിയന്‍ വന്‍ പിഴ ചുമത്തി. ആന്‍ഡ്രോയിഡ്​ വിപണിയിലെ ആധിപത്യം വിപണിയിലെ മറ്റുള്ളവരെ മറികടക്കാന്‍ ശ്രമിച്ചുവെന്ന​ ആരോപണത്തിലാണ്​ യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 500 കോടി ഡോളര്‍ പിഴ വിധിച്ചത്.

ആന്‍ഡ്രോയിഡ്​ വഴി സ്വന്തം ആപുകള്‍ ഇന്‍സ്​റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ്​ ഗൂഗിളിനെതിരായ പ്രധാനമായ ആരോപണം. ഉദാഹരണമായി പ്ലേ സ്​റ്റോര്‍ ഉപയോഗിക്കണമെങ്കില്‍ ഗൂഗിളി​​ന്‍റെ തന്നെ സെര്‍ച്ച്‌​ എന്‍ജിനും ബ്രൗസര്‍ ആപും നിര്‍ബന്ധമായും ഇന്‍സ്​റ്റാള്‍ ചെയ്​തിരിക്കണം. ഇത്തരത്തില്‍ വിപണിയിലെ ആധിപത്യം ഉപയോഗിച്ച്‌​ സ്വന്തം ആപുകള്‍ ഗൂഗിള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.

കണക്കുകളനുസരിച്ച്‌​ ലോകത്തെ മൊബൈല്‍ ഫോണുകളില്‍ 76.99 ശതമാനത്തിലും ഉപയോഗിക്കുന്നത്​ ആന്‍ഡ്രോയിഡ്​ സോഫ്​റ്റ്​വെയറാണ്​. ​18.91 ശതമാനം ആളുകള്‍ ​ആപ്പിളി​​ന്‍റെ ​ഐഒഎസ്​ സോഫ്​റ്റ്​വെയര്‍ ഉപയോഗിക്കുന്നു. 0.47 ശതമാനം പേര്‍ മാത്രമാണ്​ വിന്‍ഡോസ്​ ​സോഫ്​റ്റ്​വെയര്‍ ഉപയോഗിക്കുന്നത്​.

Related News