യാത്രകളിൽ കൃത്യമായി വഴിയറിയാനും ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷനേടാനുമെല്ലാം ഗൂഗിൾമാപ്പിന്റെ സഹായം തേടാത്തവർ ചുരുക്കമാണ്. സാങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യനെ അത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ടെക്നോളജിക്കും തെറ്റുപറ്റാം എന്ന് ചെറിയ ഒരു പരീക്ഷണത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഒരു യുവാവ്. 99 ഫോണുകള്‍ ഉപയോഗിച്ച് കാലിയായ റോഡില്‍ വ്യാജ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചാണ് ജര്‍മന്‍ സ്വദേശിയായ സൈമണ്‍ വിക്കർട്ട് ഗൂഗിള്‍ മാപ്പിനെ കബളിപ്പിച്ചത്. ഒരു ഉന്തുവണ്ടിയില്‍ ലൊക്കേഷന്‍ ഓണ്‍ ആക്കിയ 99 ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകള്‍ നിറച്ച് ബര്‍ലിനിലെ ഗൂഗിള്‍ ഓഫീസിന് പുറത്തുള്ള തിരക്കില്ലാത്ത റോഡുകളിലൂടെ സൈമണ്‍ നടന്നു.
ഉന്തുവണ്ടി വലിച്ച് പതുക്കെയുള്ള നടത്തവും 99 ഓളം ഫോണുകള്‍ ഒരേ ലൊക്കേഷനില്‍ നിന്നും കണക്റ്റ് ചെയ്യപ്പെട്ടതും കാരണം ആ റോഡില്‍ ഗതാഗതക്കുരുക്കുണ്ടെന്ന് ഗൂഗിള്‍ മാപ്പ് തെറ്റിദ്ധരിച്ചു. സൈമണ്‍ നടന്നുകൊണ്ടിരിക്കുന്ന തിരക്കില്ലാത്ത റോഡുകളില്‍ ശക്തമായ ഗതാഗതക്കുരുക്ക് അടയാളപ്പെടുത്തുന്ന ചുവന്ന വരയാണ് ഗൂഗിള്‍ മാപ്പ് കാണിച്ചത്. ഗൂഗിളിനെ ‘പറ്റിച്ചതിന്റെ’ വീഡിയോ വിക്കർട്ട് യൂട്യൂബിൽ അപ്ലോഡ് ചെയ്തപ്പോൾ വൻസ്വീകാര്യതയാണ് ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ ഒരു മില്യണിലേറെ പേരാണ് വീഡിയോ കണ്ടത്. സമ്മിസ്റ പ്രതികരണമാണ് സംഭവത്തിൽ ഉണ്ടായിരിക്കുന്നത്.
English Summary: Google map fooled by man who used 99 smartphones to crate s fake traffic jam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.