ജസ്റ്റ്ഡയല്‍ ഗൂഗിൾ ഏറ്റെടുത്തേക്കും

Web Desk
Posted on November 10, 2017, 12:33 pm

മുംബൈ:മുംബൈ ആസ്ഥാനമായുള്ള പ്രാദേശിക സെര്‍ച്ച് എന്‍ജിനായ ജസ്റ്റ്ഡയല്‍ ഇന്റർനെറ്റ് ഭീമൻ ഗൂഗിൾ ഏറ്റെടുത്തേക്കും. രണ്ടു മാസത്തിലേറെയായി ഇതുസംബന്ധിച്ച് രണ്ട് കൂട്ടരും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചിട്ട്. ഏറ്റെടുക്കൽ സംബന്ധിച്ച അന്തിമ തീരുമാനത്തിന് ഇനിയും കാലതാമസം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്.

ജസ്റ്റ്ഡയൽ എന്ന പ്രാദേശിക സെർച്ച് എൻജിൻ ഇന്ത്യയിലെവിടെയും വിവിധ സേവനങ്ങൾ ഉറപ്പ് വരുത്തുന്ന ഒന്നാണ്. ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, ഓൺലൈൻ ഷോപ്പിംഗ്, ബാങ്കിങ് തുടങ്ങി നിരവധിയാണ് ജസ്റ്റ്ഡയലിന്റെ സേവനങ്ങൾ.