Web Desk

ന്യൂഡൽഹി

August 17, 2020, 9:25 pm

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ പേ അപ്രത്യക്ഷമായി

Janayugom Online

പ്രമുഖ പണക്കൈമാറ്റ ആപ്പായ ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. പ്രശ്നം ഇന്ത്യയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. പുതിതായി ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്കാണ് ഈ പ്രശ്നം നേരിടുന്നത്. നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യാനും കഴിയില്ല. ആപ്പിന്റെ ലിങ്ക് വഴി നോക്കിയാല്‍ ലഭ്യമല്ലെന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഗൂഗിള്‍ ഇതുവരെയും തയ്യാറായിട്ടില്ല.

eng­lish summary:google pay miss­ing from google playstore
you may also like this video