Tuesday
20 Aug 2019

നിങ്ങളുടെ ചിത്രങ്ങള്‍ ഗൂഗിളിലുണ്ടോ? എന്നാല്‍ പണി പാളി..

By: Web Desk | Saturday 2 February 2019 11:38 AM IST


rip-GOOGLE-PLUS

തിരുവനന്തപുരം: സുരക്ഷാവീഴ്ചയും ഉപയോഗക്കുറവും മുന്‍നിര്‍ത്തി സേവനം നിര്‍ത്തുന്നുവെന്നറിയിച്ച് ഗൂഗിള്‍പ്ലസ് മുന്നറിയിപ്പ്.
ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഗൂഗിള്‍ പ്ലസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങള്‍ മൂന്നാമതൊരാള്‍ക്ക് എടുക്കാന്‍ കഴിയുന്ന വിധത്തിലാണുള്ളത്. ആളുകള്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുമില്ല. തേര്‍ഡ് പാര്‍ട്ടിക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന രീതിയിലുള്ള സോഫ്റ്റ്‌വെയര്‍ ബഗ് കണ്ടെത്തിയതായും ഗൂഗിള്‍ പ്ലസ് അധികൃതര്‍ വെളിപ്പെടുത്തി. ഇത് അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ബാധിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സങ്കല്‍പ്പമനുസരിച്ച് ഗൂഗിള്‍ പ്ലസ് പ്രൊഡക്റ്റ് നല്‍കാന്‍ കഴിയാത്തത് കാരണമാണ് ഇത്തരമൊരു തീരുമാനമെന്നും കമ്പനി അധികൃതരുടെ വിശദീകരിച്ചു.

സുരക്ഷ പ്രശന്ങ്ങള്‍ ഉണ്ടാക്കുന്ന ബഗ് കടന്നത് അധികൃതര്‍ നേരത്തെ അറിഞ്ഞിരുന്നെങ്കിലും പ്രശ്‌നം ഗുരുതരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഉപയോക്താക്കളുടെ വിവരം ചോര്‍ന്നിട്ടില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഇതിനു മുന്‍പും ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നുവെന്ന ആരോപണം ഗൂഗിള്‍ പ്ലസിനെതിരെ ഉയര്‍ന്നിരുന്നു. ടോര്‍ച്ച് ആപ് ഉപയോഗിക്കുവാന്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ നല്‍കണം. എല്ലാ ആപ്പുകളും ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 2011 ലാണ് ഗൂഗിള്‍ പ്ലസ് തുടങ്ങിയത്.
ഏപ്രില്‍ രണ്ട് വരെ മാത്രമേ ഗൂഗിള്‍ പ്ലസിന്റെ സേവനം ലഭ്യമാകൂവെന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഗൂഗിള്‍ ഇതിന്റെ സൂചനകള്‍ പുറത്ത് വിട്ടിരുന്നു.

ഇനി വളരെ ചുരുങ്ങിയ കാലാവധിയെ ഉള്ളൂ, അതുകൊണ്ട് പ്ലസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും ഫയലുകളും എല്ലാം വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നതിനായാണ് വീണ്ടും ഗൂഗിള്‍ കുറിപ്പിറക്കിയത്. ഏപ്രില്‍ രണ്ട് മുതല്‍ പ്ലസിലുള്ള ഫയലുകളും ചിത്രങ്ങളും വീഡിയോകളും നശിപ്പിക്കാന്‍ തുടങ്ങുമെന്നും ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റുന്ന ചിത്രങ്ങളൊഴികെ എല്ലാം ഡിലീറ്റ് ചെയ്യപ്പെടുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോകമെങ്ങുമുള്ള ഉപയോക്താക്കളുടെ വിവരങ്ങള്‍ നീക്കം ചെയ്യേണ്ടതിനാല്‍ മാസങ്ങള്‍ ഈ പ്രക്രിയയ്ക്ക് വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഗൂഗിള്‍ പ്ലസില്‍ പുതിയ അക്കൗണ്ട് നിര്‍മ്മിക്കാന്‍ സാധിക്കില്ല. ഗൂഗിള്‍ പേജുകളും, കമ്യൂണിറ്റികളും ഇവന്റുകളും ഇതില്‍ ഉള്‍പ്പെടും. ഗൂഗിള്‍ പ്ലസ് കമ്യൂണിറ്റിയുടെ ചുമതല സ്വന്തമായുള്ളവരോ മോഡറേറ്റര്‍മാരോ ആണെങ്കില്‍ ഗൂഗിള്‍ പ്ലസ് കമ്യൂണിറ്റിയില്‍ നിന്നും മുമ്ബ് അപ്ലോഡ് ചെയ്ത ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സേവ് ചെയ്യുന്നതിനും സാധിക്കും. മാര്‍ച്ചോടെ കമ്യൂണിറ്റികളുടെ പ്രവര്‍ത്തനവും തടസ്സപ്പെടും.

ഗൂഗിളില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ പ്ലസ് ഉള്‍പ്പടെയുള്ള ബട്ടനുകള്‍ തുടര്‍ന്നും കുറച്ച് കാലത്തേക്ക് കാണാമെങ്കിലും പ്രവര്‍ത്തനക്ഷമം ആയിരിക്കില്ല.

2011 മുതലാണ് ഗൂഗിള്‍ പ്ലസ് സേവനം ആരംഭിച്ചത്. ഗൂഗിളിന്റെ മറ്റ് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഓര്‍ക്കൂട്ടും ജനപ്രീതി കുറഞ്ഞതിനെത്തുടര്‍ന്ന് നിര്‍ത്തിയിരുന്നു.