Web Desk

ന്യൂയോർക്ക്

October 27, 2020, 6:26 pm

രണ്ട് കോടിപേര്‍ ഡൗണ്‍ലോഡ് ചെയ്ത മൂന്ന് ആപ്പുകളെ പുറത്താക്കി; ഗൂഗിള്‍

Janayugom Online

രണ്ട് കോടിയോളം ഉപയോക്താക്കൾ ഉള്ള മൂന്ന് ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്നും പുറത്താക്കി ഗൂഗിൾ. പ്രിൻസസ് സലൂൺ, നമ്പർ കളറിംഗ്, കാറ്റ്സ് ആൻറ് കോസ് പ്ലേ എന്നീ ആപ്പുകളെയാണ് ഗൂഗിൾ ഒഴിവാക്കിയത്. അമേരിക്കയിലും മറ്റും യുവാക്കൾക്കിടയിൽ പ്രചാരം നേടിയ ആപ്പുകളായിരുന്നു ഇവ.

ഇൻറർനാഷണൽ ഡിജിറ്റൽ അക്കൗണ്ടബിലിറ്റി കൗൺസിൽ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഈ ആപ്പുകൾ ഗൂഗിളിൻറെ ഡാറ്റ ശേഖരണ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയാണ് എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഗൂഗിൾ നടപടി എടുത്തത്. ഗൂഗിളിൻറെ ഡാറ്റ നയത്തിന് വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങൾ ഈ ആപ്പുകൾ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതായിരുന്നു ഗുരുതര ആരോപണം.

ഇത് കണ്ടെത്തിയതോടെ ഉടൻ തന്നെ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് ഗൂഗിൾ വക്താവ് വ്യക്തമാക്കി. അടുത്തിടെ ഗൂഗിൾ സെർച്ച് എഞ്ചിൻ രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ചില ക്രമവിരുദ്ധ കാര്യങ്ങൾ ചെയ്യുന്നു എന്ന പേരിൽ ഗൂഗിളിനെതിരെ അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്ലേ സ്റ്റോറിൽ നിന്നുള്ള ആപ്പുകളുടെ നീക്കം ചെയ്യൽ.

Eng­lish sum­ma­ry; google remove 3 android apps

You may also like this video;