October 3, 2022 Monday

Related news

September 14, 2022
March 2, 2022
February 27, 2022
January 30, 2022
January 7, 2022
November 7, 2021
September 23, 2021
September 20, 2021
September 5, 2021
August 13, 2021

രണ്ടുമാസത്തിനിടെ ഒന്നരലക്ഷത്തിലധികം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായി ഗൂഗിള്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 30, 2021 8:12 pm

രണ്ടുമാസത്തിനിടെ ഒന്നരലക്ഷത്തിലധികം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായി ഗൂഗിള്‍. മെയ്, ജൂണ്‍ മാസങ്ങളിലായി 71,148 പരാതികളാണ് ലഭിച്ചതെന്ന് ഗൂഗിള്‍ പുറത്തുവിട്ട ഏറ്റവും പുതിയ സുതാര്യതാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ പരിശോധിച്ച് 1.54 ലക്ഷം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ മാസത്തില്‍ വ്യക്തികളില്‍ നിന്നും 36,265 പരാതികള്‍ ലഭിച്ചു. ഇതിന്റെ ഫലമായി 83,613 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തു. ഗൂഗിളിന്റെ ഓട്ടോമേറ്റഡ് സംവിധാനം ഉപയോഗിച്ച് 11.6 ലക്ഷം ഉള്ളടക്കങ്ങളും നീക്കിയതായി പുതിയ റിപ്പോര്‍ട്ടില്‍ അറിയിച്ചു.
മെയ് മാസത്തില്‍ 34,883 പരാതികളിലായി 71,132 ഉള്ളടക്കങ്ങള്‍ നീക്കിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ 59,350 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായി ആദ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പകര്‍പ്പവകാശ ലംഘനം, ട്രേഡ് മാര്‍ക്ക് ലംഘനം, അശ്ലീല ഉള്ളടക്കങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് നടപടിയെടുത്തിരിക്കുന്നത്. ഒരു പരാതി നിരവധി ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിലേക്ക് വഴിയൊരുക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.

Eng­lish sum­ma­ry;  Google says it has delet­ed more than 1.5 mil­lion con­tent in two months

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.