അന്വേഷണ റിപ്പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സിസിഐ)ക്കെതിരെ ടെക്നോളജി ഭീമനായ ഗൂഗിള്‍ നിയമനടപടിക്ക്.ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലൂടെ നേടിയെടുത്ത ആധിപത്യം ഗൂഗിള്‍ വിപണി മേധാവിത്വം നേടാന്‍ ഉപയോഗപ്പെടുത്തിയെന്ന് സിസിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ന്ന സാഹചര്യത്തില്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
രഹസ്യറിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ നിയമവിരുദ്ധമായി പുറത്തുവരുന്നത് തടയണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു.റിപ്പോര്‍ട്ട് വിവരങ്ങള്‍ ചോരുന്നത് കമ്പനിക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നഷ്ടമാക്കുന്നുവെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണവുമായി തങ്ങള്‍ സഹകരിച്ചിരുന്നു. ആ രീതിയിലുള്ള സഹകരണം സ്ഥാപനങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നും ഗൂഗിള്‍ വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു.
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം ഗൂഗിള്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഫോണ്‍ നിര്‍മ്മാതാക്കളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സിസിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് ഇന്ത്യന്‍ കമ്പനി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും 750 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary : google to proceed leagally against competition commision of india
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.