Web Desk

ന്യൂഡൽഹി

January 15, 2021, 11:23 am

ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ക്ക് ഗൂഗിള്‍ ഇന്ത്യയുടെ മുന്നറിയിപ്പ്

Janayugom Online

രാജ്യത്ത് ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷനുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആപ്പുകള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ ഇന്ത്യ. ഇന്ത്യയുടെ പ്ലേ സ്റ്റോറില്‍ ഹാനികരമായ ധനകാര്യ സേവന ആപ്പുകള്‍ വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തിലാണ് നൂറുകണക്കിന് വ്യക്തിഗത വായ്പാ ആപ്ലിക്കേഷനുകള്‍ അവലോകനം ചെയ്തതായും അവയില്‍ പലതും ആപ്ലിക്കേഷന്‍ നയങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതായും ഗൂഗിള്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ നയങ്ങള്‍ ലംഘിക്കുന്ന ആപ്ലിക്കേഷനുകളുടെ ഡവലപ്പര്‍മാരോട് ഇന്ത്യയിലെ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ കമ്പനി ആവശ്യപ്പെട്ടുണ്ടെന്ന് ഉല്‍പ്പന്ന, ആന്‍ഡ്രോയ്ഡ് സുരക്ഷ, സ്വകാര്യത എന്നിവയുടെ വൈസ് പ്രസിഡന്‍റ് സുസെയ്ന്‍ ഫ്രേ പറഞ്ഞു. ഇത്തരത്തില്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടാല്‍ അപ്ലിക്കേഷനുകള്‍ ഒരു അറിയിപ്പില്ലാതെ തന്നെ പ്ലേ സ്റ്റോറില്‍ നിന്നും നീക്കംചെയ്യപ്പെടുമെന്നും ഫ്രേ പറഞ്ഞു.
ഓണ്‍‌ലൈന്‍ വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിനിടയില്‍ ഡിജിറ്റല്‍ വായ്പയുടെ ചിട്ടയായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് നിയന്ത്രണ നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള ഒരു വര്‍ക്കിങ് ഗ്രൂപ്പിന്‍റെ ഭരണഘടന റിസര്‍വ് ബാങ്ക് ബുധനാഴ്ച പ്രഖ്യാപിച്ചു.

ഓണ്‍ലൈന്‍ വായ്പ പ്ലാറ്റ്ഫോമുകളുടെ അഥവാ മൊബൈല്‍ വായ്പാ ആപ്ലിക്കേഷനുകളുടെ സമീപകാലത്തെ കുതിച്ചുചാട്ടവും ജനപ്രീതിയും ചില ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്, അവയ്ക്ക് വ്യവസ്ഥാപരമായ പ്രത്യാഘാതങ്ങളുണ്ട്. വര്‍ധിച്ചുവരുന്ന അനധികൃത ഡിജിറ്റല്‍ വായ്പ പ്ലാറ്റ്ഫോമുകള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കും ഇരയാകരുതെന്ന് കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry : Google India warns online loan applications

You may also like this video :