29 March 2024, Friday

Related news

March 21, 2024
February 23, 2024
January 11, 2024
November 23, 2023
October 26, 2023
September 21, 2023
September 11, 2023
August 23, 2023
August 10, 2023
August 9, 2023

ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി യൂട്യൂബ് കാണാൻ കഴിയില്ല

Janayugom Webdesk
August 13, 2021 10:52 am

ഗൂഗിളിന്റെ പഴയ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതാ പുതിയ നിയന്ത്രണങ്ങള്‍ എത്തിയിരിക്കുന്നു.യൂട്യൂബ്, ജിമെയില്‍ തുടങ്ങിയ ഗൂഗിളിന്റെ ആപ്ലിക്കേഷനുകളില്‍ സൈന്‍ ഇന്‍ സാധ്യമാകില്ല എന്നാണു ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ .അതായത് ആന്‍ഡ്രോയിഡിന്റെ പഴയ സ്മാര്‍ട്ട് ഫോണുകളില്‍ അടുത്ത മാസം മുതല്‍ ഇത് സാധ്യമാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ .

ആന്‍ഡ്രോയിഡിന്റെ 2.3.7 വേര്ഷനുകളിലാണ് ഉപഭോതാക്കള്‍ക്ക് ഗൂഗിളിന്റെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത് . ആന്‍ഡ്രോയിഡിന്റെ 2.3.7 വേര്‍ഷന്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിളിന്റെ ജി മെയില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുവാന്‍ സാധ്യമാകുകയില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ .

സെപ്റ്റംബര്‍ 27 മുതലാണ് ഈ പുതിയ നിയമങ്ങള്‍ ആന്‍ഡ്രോയിഡിന്റെ 2.3.7 വേര്‍ഷന്‍ സ്മാര്‍ട്ട് ഫോണുകളില്‍ നടപ്പിലാക്കുന്നത് .നിങ്ങളുടെ പഴയ ആന്‍ഡ്രോയ്ഡിന്റെ സ്മാര്‍ട്ട് ഫോണുകളില്‍ ആന്‍ഡ്രോയിഡിന്റെ ഓപ്പറേറ്റിങ്‌ സിസ്റ്റം അപ്പ്ഡേറ്റ് ചെയ്യുവാനുള്ള സൗകര്യം ഉണ്ട് എങ്കില്‍ നിങ്ങള്‍ക്ക് തുടര്‍ന്ന് സേവനങ്ങള്‍ ലഭിക്കുന്നതാണ് .

അതായത് നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ആന്‍ഡ്രോയിഡിന്റെ 3.0 വേര്‍ഷനും മുകളില്‍ അപ്പ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്നതാണ്‌ എങ്കില്‍ അപ്പ്ഡേറ്റ് ചെയ്യുക .തുടര്‍ന്ന് ഉപഭോതാക്കള്‍ക്ക് ഗൂഗിളിന്റെ സേവനങ്ങള്‍ അത്തരത്തില്‍ ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകുന്നതാണു് .സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇത്തരത്തില്‍ ഇപ്പോള്‍ ഗൂഗിള്‍ നടപ്പിലാക്കുന്നത് . 

Eng­lish Sum­ma­ry : Google with­draws ser­vices from old android versions

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.