കെ എ സൈനുദ്ദീൻ

കോതമംഗലം

January 21, 2021, 8:01 pm

പഴങ്ങളുടെയും പച്ചക്കറികളുടെയും തോഴനായി ഗോപാലകൃഷ്ണണൻ

Janayugom Online

മനം കുളിർക്കെ കണ്ട് ആസ്വദിക്കാനും രുചിയോടെ കഴിക്കാനും പഴവർഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഗോപാല കൃഷ്ണണൻ തന്റെ 50 സെന്റ് പുരയിടത്തിൽ ഫല വൃക്ഷങ്ങളും പച്ചക്കറിതോട്ടവും ഒരുക്കി വൃത്യസ്തനാകുന്നു. കോതമംഗലം ചെറുവട്ടൂർ സ്വദേശി പടിഞ്ഞാറേക്കര പി. എസ് ഗോപാലകൃഷ്ണൻ ആണ്കൃഷിയോടുള്ള തന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചിരിക്കുന്നത്.

വിവിധയിനത്തിൽപെട്ട പഴങ്ങൾ ലഭിക്കുന്ന ഫല വ്യക്ഷങ്ങൾ നട്ട് വളർത്തി വിളവെടുത്ത് സ്വയം കഴിച്ചും മറ്റുള്ളവർക്ക് നൽകിയും മാതൃകയായി. എൽഐസി ഗോപാലകൃഷ്ണൻ എന്ന് പറഞ്ഞാലേ കോതമംഗലത്തും സമീപ പ്രദേശങ്ങളിലും പിഎസ് ഗോപാലകൃഷ്ണനെ നാട്ടുകാർക്ക് മനസിലാകൂ. എൽഐസി ഏജന്റും ചെയർമാൻസ് ക്ലബ് മെമ്പറും കൂടിയാണ്

ഗോപാലകൃഷ്ണൻ. ഫലവൃക്ഷങ്ങളിൽ നിന്നുള്ള ലാഭം പ്രതിക്ഷിച്ചല്ല മറിച്ച് വ്യക്ഷങ്ങളെ പരിപാലിക്കുമ്പോഴും കായ് ഫലങ്ങൾ ലഭിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സന്തോഷവും ആണ് തന്നെ വീണ്ടും വീണ്ടും കൃഷിയിലേക്ക് തിരിയുവാൻ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകമെന്ന് ഗോപാലകൃഷ്ണണൻ പറഞ്ഞു.

ഗോപാലകൃഷ്ണനും ഭാര്യ പത്‌മിനിയും തോട്ടത്തിൽ

 

ചെറു നാരങ്ങ, ഓറഞ്ച്, മുസമ്പി, ബബ്ലൂസ് നാരങ്ങ, പൂച്ചപ്പഴം, വിവിധ ഇനത്തിൽപ്പെട്ട പ്ലാവുകൾ, മിൽക്ക് ഫ്രൂട്ട്, റംബൂട്ടാൻ, ബറാബ എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ. തന്റെ അമ്പതു സെന്റിലെ പഴം, പച്ചക്കറി കൃഷിക്ക് പുറമെ വാഴയും, കപ്പയും . കൂടാതെ റബ്ബർ, മഹാഗണി, പ്ലാവ് എന്നിവയുടെ ചെറു തോട്ടങ്ങളും സ്വന്തമായുണ്ട്. ഇതെല്ലാം നോക്കി കണ്ടു പരിപാലിക്കുമ്പോൾ മനസിനും, മണ്ണിനും പച്ചപ്പ് നൽകുന്നതോടൊപ്പം തനിക്കും കുടുംബത്തിനും ലഭിക്കുന്ന ആത്മ സംതൃപ്തിയും ഗോപാലകൃഷ്ണൻ പങ്കു വച്ചു.

കാർഷിക രംഗത്ത് എല്ലാത്തിനും കൂട്ടായി ഭാര്യ പത്മിനിയും മകൻ പ്രദീപും മരുമകൾ സൂര്യയും കൊച്ചുമക്കളായ അഞ്ചാം ക്ലാസുകാരി ആദിത്യയും രണ്ടാം ക്ലാസുകാരൻ അഭിനവ് ശങ്കറും ഒപ്പമുണ്ട്. തന്റെ ചെടികളിലും ഫല വൃക്ഷങ്ങളിലും ഓരോ ഇലകൾ തളിരിടുബോഴും പൂവും കായും കാണുബോഴും മനസിൽ വരുന്ന സന്തോഷം അനുഭവിച്ചറിയുക തന്നെ വേണം. തോട്ടത്തിൽ ഓരോന്നിനെയും തൊട്ടും തലോടിയും അങ്ങനെ നടക്കാം. മണ്ണിനെയും മരങ്ങളെയും പ്രകൃതിയുടെ അനുഗ്രഹങ്ങളും അനുഭവിച്ചുള്ള യാത്ര ഒന്നു വേറെ തന്നെയെന്നു സാക്ഷ്യം. നേരിട്ട് പറിച്ച് പഴങ്ങൾ ഭക്ഷിക്കുബോഴുള്ള രുചിയും സംതൃപ്തി യും 10 വർഷമായി അനുഭവിക്കുന്നു.

 

പുതു തലമുറക്കുള്ള തന്റെ സ്നേഹ സന്ദേശമായി കാർഷിക പരിചരണവും പ്രകൃതി സ്നേഹവും കാണണമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. എല്ലാവരും സ്വന്തമായി ഉപയോഗത്തിനുള്ള കാർഷിക ഉൽപന്നങ്ങളെങ്കിലും നട്ടു വളർത്തണമെന്ന് ആഹ്വാനമാണ് ഗോപാല കൃഷ്ണന് നൽകാനുള്ളത്. അങ്ങനെ ഒരു പുത്തൻ കാർഷിക സംസ്കാരത്തിന് ഇദ്ദേഹം തുടക്കമിട്ടിട്ട് 10 വർഷം പൂർത്തിയാകുന്നന്റെ ആത്മ നിർവ്യതിയിലാണ് ഗോപാല കൃഷ്ണൻ.

eng­lish sum­ma­ry : Gopala krish­nans Agri­cul­tur­al Farm

you may also like this video