Web Desk

തിരുവനന്തപുരം

April 23, 2021, 2:59 pm

‘ഇത് ഷോ ഓഫ് അല്ല, നല്ല നാളെക്കായി ഒരുമിച്ച് പോരാടാം’; ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി ഗോപി സുന്ദർ

Janayugom Online

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇത് ഷോ ഓഫ് അല്ലെന്നും സാധാരണക്കാർക്കുള്ള തന്റെ സഹായമാണെന്നും ​ഗോപി ഫേസ്ബുക്കിൽ കുറിച്ചു. അർഹതപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള ഒരു പ്രചോദനമാണ്. നല്ല നാളെക്കായി നമുക്ക് ഒരുമിച്ച് പോരാടാം. എല്ലാവരും ഒറ്റകെട്ടായി നിന്നാൽ ഈ കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കുമെന്നും ​ഗോപി സുന്ദർ കൂട്ടിച്ചേർത്തു. 



കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരേ ശക്തമായ പ്രതിഷേധ കാമ്പയിനാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. സൗജന്യ കോവിഡ് വാക്‌സിന് വേണ്ടി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ തുടങ്ങിയത്.

കോവിഡ് വാക്‌സിന്റെ നിരക്ക് വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം ചര്‍ച്ചയാവുകയും അതിനു പിന്നാലെ കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നതില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയിൽ പുതിയ ക്യാമ്പയിന് തുടക്കമിട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും അല്ലാത്തവരും രണ്ടു ഡോസ് കോവിഡ് വാക്‌സിന്റെ തുകയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയെന്ന ചലഞ്ചാണ് ക്യാമ്പയിന്‍ വഴി മുന്നോട്ടുവയ്ക്കുന്നത്.

#vac­cinechal­lenge എന്ന ഹാഷ് ടാഗോടെയുള്ള കാമ്പയിനില്‍ ഒരു ദിവസത്തിനിടയില്‍ നിരവധിപേർ പങ്കാളികളായിട്ടുണ്ട്. ഇന്നലെ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വാക്സിനെടുത്തവർ 22 ലക്ഷം രൂപ സംഭാവന നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. പ്രതിസന്ധിഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ജനങ്ങൾ. വാക്സിൻ ചലഞ്ചെന്ന നിലയിൽ സാമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം നാടിന്റെ കൂട്ടായ്മയുടെ ശക്തിയാണ്. സ്വാഭാവികമായി ഇത്തരമൊരു നടപടിക്ക് തയ്യാറായി പലരും മുന്നോട്ട് വരുന്നുണ്ട്. പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് കരുത്താകുന്നത് ഇത്തരം പ്രവണതകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: Gopi sun­dar donates mon­ey to CMDRF
You may also like this video: