19 April 2024, Friday

Related news

April 19, 2024
April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 10, 2024

എ വി ഗോപിനാഥ് കോൺഗ്രസിൽ നിന്നും രാജിവെച്ചു

Janayugom Webdesk
പാലക്കാട്
August 30, 2021 12:01 pm

മുതിർന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചു. മാധ്യമങ്ങൾക്ക് മുന്നിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. 50 വർഷം നീണ്ട കോൺഗ്രസ് ബന്ധമാണ് അവസാനിപ്പിച്ചതെന്നും കോൺഗ്രസിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു തന്റേതെന്നും ഉടൻ മറ്റൊരു പാർട്ടിയിലേക്കില്ലെന്നും എ വി ഗോപിനാഥ് പറഞ്ഞു.

പിണറായി വിജയൻ സമുന്നതനായ നേതാവാണെന്ന് പറഞ്ഞ എ വി ഗോപിനാഥ് സിപിഐഎമ്മുമായുള്ള സഹകരണം തള്ളാതെയാണ് പ്രതികരണം നടത്തിയത്. കാലക്രമേണയുള്ള നയങ്ങളുടെ അടിസ്ഥാനത്തിലാകും തന്റെ ഭാവിതീരുമാനങ്ങൾ. നല്ല പ്രകാശം മുന്നിൽ വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

എന്നും പാർട്ടിക്കകത്ത് നിലനിന്നിരുന്ന ആളാണ് താനെന്നും പ്രതീക്ഷയില്ലാത്ത ഒരു യാത്ര നടത്തുന്നതിനെക്കാൾ ഉപരിയായി എവിടെയെങ്കിലും വച്ച് ഇതവസാനിപ്പിക്കണമെന്ന് കരുതുകയാണെന്നും ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ എന്നും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. ഈശ്വരനെക്കാൾ വലുതായി ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആളാണ് ലീഡർ. കെ കരുണാകരനെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ ഡിസിസി അധ്യക്ഷനായി എ തങ്കപ്പനെ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് രാജി. പെരിങ്ങോട്ടുകുറിശ്ശിയിലെ പ്രാദേശിക നേതാക്കളുമായി ഇന്നലെ ഏറെ വൈകിയും ഗോപിനാഥ് ചർച്ച നടത്തിയിരുന്നു.

11 പഞ്ചായത്തംഗങ്ങളും ഗോപിനാഥിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എ വി ഗോപിനാഥ് കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുകയായിരുന്നു. തുടർന്ന് ഉമ്മൻചാണ്ടിയും കെ സുധാകരനും അനുനയിപ്പിച്ച ശേഷമാണ് ഗോപിനാഥ് തിരിച്ചുവന്നത്. ഗോപിനാഥിനെ ഡിസിസി പ്രസിഡന്റായി പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും തങ്കപ്പനാണ് നറുക്കുവീണത്. ഷാഫിപറമ്പിൽ എം എൽഎയ്ക്കും ്അനിൽ അക്കരയ്ക്കും എതിരെയും എ വി പ്രതിഷേധിച്ചു.

Eng­lish sum­ma­ry; AV Gopinath resigns from Congress

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.