Thursday
21 Mar 2019

സമൂഹമാധ്യമത്തെ വിശ്വസിച്ചു  എന്തും ആകാം എന്നുകരുതുന്ന  യുവതലമുറക്കു പാഠമാകണം; യുവതിയും കുഞ്ഞും മരിച്ചു

By: Web Desk | Tuesday 12 March 2019 11:27 AM IST


ഗൊരഖ്പൂര്‍: സമൂഹമാധ്യമത്തെ വിശ്വസിച്ചു  എന്തും ആകാം എന്നുകരുതുന്ന  യുവതലമുറക്കു പാഠമാകണം ,യൂ ട്യൂബില്‍ സ്വമേധയാ പ്രസവിക്കുന്ന വീഡിയോ കണ്ട് പ്രസവം നടത്തിയ യുവതി(26)​യും കുഞ്ഞും മരിച്ചു. ബിലാന്ദ്പുരിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. എന്നാല്‍ ഇന്നലെയാണ് യുവതിയും കുഞ്ഞും മരിച്ച വിവരം പുറത്തറിയുന്നത്.

വാടക മുറിയില്‍ നിന്നും രക്തം പുറത്തേക്കൊഴുകുന്നത് കണ്ട അയൽവാസി പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രസവം നടത്താന്‍ ഉപയോഗിച്ച ബ്ലേഡ്,​കത്രിക,​നൂല്‍ എന്നിവ മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തി. എങ്ങനെ സുരക്ഷിതയായി സ്വമേധയാ പ്രസവിക്കാമെന്ന് യുവതി ഫോണില്‍ തിരച്ചില്‍ നടത്തിയതായി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. തുടര്‍ന്നാണ് യുവതി അവിവാഹിതയാണെന്ന് അറിയുന്നത്. ബഹ്റിച്ച്‌ സ്വദേശിയായ യുവതി നാല് ദിവസം മുമ്ബാണ് ബിലാന്ദ്പുരിയ്‌ക്ക് താമസം മാറിയത്. യുവതിയുടെ അമ്മ പ്രസവത്തിനായി ആശുപത്രിയില്‍ വരുമെന്ന് യുവതി പറഞ്ഞതായി വീട് ഉടമ പറ‌ഞ്ഞു. ശേഷം യുവതിയുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷം ഉടമ മുറി നല്‍കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് കെെമാറും.

Related News