തന്റെ അധികാര സീമകൾ ഉയർത്തിക്കാട്ടി വീണ്ടും കേരള ഗവർണർ. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ആവർത്തിച്ചു. ജയ്പൂരിൽ ഒരു സ്വകാര്യ യുണിവേഴ്സിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായായിരുന്നു അദ്ദേഹം.
കേരളത്തിൽ സിഎഎ നടപ്പാക്കാതെ മറ്റ് മാർഗ്ഗങ്ങളില്ല. ആർട്ടിക്കിൾ 254 പ്രകാരം ഇത് നടപ്പാക്കിയേ തീരു. അവരവരുടെ അധികാര പരിധി എല്ലാവരും മനസ്സിലാക്കണം. പൗരത്വ ഭേദഗതി നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാം. എന്നാൽ കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണ് പൗരത്വം. ഇത് സംസ്ഥാന വിഷയമല്ല. ആയതിനാൽ നിയമം കേരളത്തിലും നടപ്പാക്കിയേ തീരുവെന്ന് ആരിഫ് പറഞ്ഞു. അഭിപ്രായത്തിൽ ആർക്കും ഉറച്ചു നിൽക്കാം. എന്നാൽ നിയമത്തിന്റെ പരിധിക്കപ്പുറം അത് പോകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിനു പുറമെ പഞ്ചാബും സിഎഎക്കെതിരെ പ്രമേയം പാസ്സാക്കിയതും സിഎഎക്കെതിരെ രാജ്യത്ത് വർധിച്ചു വരുന്ന പ്രതിഷേധങ്ങളും ചൂണ്ടിക്കാട്ടിയപ്പോൾ രാജ്യത്ത് ഇത്തരത്തിലുള്ള പ്രതിഷേധം ഇതാദ്യമല്ലെന്നായിരുന്നു ആരിഫിന്റെ മറുപടി. 1986ൽ ഇതിലും വലിയ പ്രതിഷേധം നടന്നു. തുടർന്ന് സുപ്രീം കോടതി ഉത്തരവു പിൻവലിക്കുകയും ചെയ്തതാണ്. എന്നാൽ ഏതു കേസിലാണ് ഇത്തരത്തിൽ പ്രതിഷേധത്തിലൂടെ സുപ്രീം കോടതി ഉത്തരവു പിൻവലിക്കാൻ ഇടയായതെന്നത് അദ്ദേഹം വ്യക്തമാക്കിയില്ല.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.