Wednesday
24 Jul 2019

അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം റേഷന്‍ നല്‍കാന്‍ കഴിഞ്ഞു : മന്ത്രി പി തിലോത്തമന്‍

By: Web Desk | Saturday 2 March 2019 9:09 PM IST


കൊച്ചി വെയര്‍ഹൗസ് പദ്ധതി ശിലാ സ്ഥാപനം മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കുന്നു.

കൊച്ചി : സംസ്ഥാന അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം റേഷന്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി പി തിലോത്തമന്‍. മട്ടാഞ്ചേരി ചുള്ളിക്കല്‍ കല്ല് ഗോഡൗണില്‍ കൊച്ചി വെയര്‍ ഹൗസ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യ ഭദ്രത നിയമം പെട്ടെന്ന് നടപ്പിലാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മൂലം അര്‍ഹതപ്പെട്ടവരെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സമയം ലഭിച്ചില്ല.യു ഡി എഫ് സര്‍ക്കാരാകട്ടേ ഇതിനായി ചെയ്യേണ്ടതൊന്നും ചെയ്തുമില്ല.

 

 

ഇത് സര്‍ക്കാരിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. എന്നാല്‍ ആ കുറവുകള്‍ പരിഹരിക്കാനും ഈ മേഖലയിലെ അഴിമതി ഇല്ലാതാക്കുവാനും സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം സാധിച്ചു. .കേന്ദ്രം അനുവദിച്ച ധാന്യം സുതാര്യമായ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ കെ.ജെ മാക്‌സി എം.എല്‍.എ.അധ്യക്ഷത വഹിച്ചു. സപ്ലൈകോ ജനറല്‍ മാനേജര്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡി, കൗണ്‍സിലര്‍മാരായ വല്‍സല ഗിരീഷ്, സനീഷ അജീബ്, സപ്ലൈകോ റീജിയണല്‍ മാനേജര്‍ എം.വി ശിവകാശി അമ്മാള്‍, ജില്ലാ സപ്ലൈ ഓഫിസര്‍ ബി.ജ്യോതി കൃഷ്ണ,കെ.കെ ഭാസ്‌ക്കരന്‍,എം.ഉമ്മര്‍,സക്കറിയ ഫര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.

Related News