22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 2, 2025
January 2, 2025
December 27, 2024
December 20, 2024
December 14, 2024
December 9, 2024
December 7, 2024
December 5, 2024
December 2, 2024
November 28, 2024

റവന്യുവകുപ്പ് സ്ഥലമേറ്റെടുക്കുന്നതിനുള്ള സർക്കാർ ഏജൻസി: മന്ത്രി കെ രാജൻ

Janayugom Webdesk
തൃശൂർ
March 26, 2022 10:54 pm

ഭൂമി ഏറ്റെടുക്കാൻ സർക്കാരിനുവേണ്ടി സർവീസ് ഏജൻസിയായി പ്രവർത്തിക്കുക എന്നതാണ് റവന്യു വകുപ്പിന്റെ കടമയെന്ന് മന്ത്രി കെ രാജൻ. സ്ഥലം, അലൈൻമെന്റ്, അതുമായി ബന്ധപ്പെട്ട മറ്റു നിർദേശങ്ങളെല്ലാം നടപ്പിലാക്കേണ്ടത് റിക്വസിഷൻ ഏജൻസിയാണ്, റവന്യു വകുപ്പല്ല. മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ആഘാതം കുറച്ച് അവർ നൽകുന്ന അലൈൻമെന്റിനനുസരിച്ച് ഭൂമി ഏറ്റെടുക്കുകയാണ് വകുപ്പിന്റെ ചുമതല. എല്ലാവർക്കുമറിയാവുന്ന, കേരളത്തിൽ നിലനിൽക്കുന്ന നിയമങ്ങളാണിത്. 

സാമൂഹികാഘാത പഠനം നടത്തുമ്പോൾ അതിനുള്ള മേഖല ഏതെന്ന് നിശ്ചയിക്കണം. അതിന് അതിരടയാളങ്ങൾ വേണം. റിക്വസിഷൻ ഏജൻസി പറയുന്ന പ്രകാരം അവർക്കാവശ്യമായ ഉദ്യോഗസ്ഥരെ റവന്യുവകുപ്പ് നൽകുകയും അതനുസരിച്ചുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയുമാണ് ചെയ്യുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 

റവന്യുവകുപ്പാണ് കല്ലിടുന്നതെന്ന് കെ റയിലിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പറയുമെന്ന് കരുതുന്നില്ലെന്നും അങ്ങനെ പറഞ്ഞാൽ ആ നിലവാരത്തിലുള്ള റവന്യു ഉദ്യോഗസ്ഥർ മറുപടി നൽകുമെന്നും മന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇതിനിടെ കല്ലിടുന്നത് തങ്ങള്‍ പറഞ്ഞിട്ടല്ല എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ കെ റയില്‍ നിഷേധിച്ചു. കമ്പനി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിഷേധക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.

Eng­lish Sum­ma­ry: Gov­ern­ment Agency for Land Acqui­si­tion by Rev­enue Depart­ment: Min­is­ter K Rajan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.