August 7, 2022 Sunday

Related news

August 6, 2022
July 11, 2022
July 1, 2022
June 9, 2022
June 1, 2022
May 21, 2022
May 21, 2022
May 1, 2022
April 20, 2022
April 20, 2022

ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം; ഇ‑ഓട്ടോ റിക്ഷകൾക്ക് സബ്സിഡി

Janayugom Webdesk
കൊച്ചി
November 7, 2020 4:10 pm

സംസ്ഥാനത്ത് 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു.  ഇതോടെ 2021 ജനുവരി ഒന്നിന് ശേഷം ഈ ഓട്ടോറിക്ഷകള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ സാധിക്കില്ല.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള നിരോധനം സംബന്ധിച്ച് ദേശിയ ഹരിത ട്രൈബ്യൂണലിന്റെയും നിര്‍ദേശമുണ്ട്.2020  നവംബർ അഞ്ചിന് ഇറങ്ങിയ നോട്ടിഫിക്കേഷൻ  പ്രകാരം ഇത്തരം ഓട്ടോകൾ ഇലക്ട്രിക്, സിഎന്‍ജി, എല്‍പിജി, എല്‍എന്‍ജി തുടങ്ങിയവയിലേക്ക് മാറിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും.

2022 ഓടെ പത്തുലക്ഷം വൈദ്യതി ഇന്ധനമായുള്ള വാഹനങ്ങൾ  നിരത്തിലിറക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത് .ഇവയ്ക്കു ആവശ്യമായ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാൻ കെഎസ്ഇബിയെയാണ്   ചുമതലപെടുത്തിയിട്ടുള്ളത് . കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ ഇലക്ട്രിക്ക് ഓട്ടോ റിക്ഷകളുടെ വ്യാപനം ലക്ഷ്യമിട്ട് ആദ്യഘട്ടത്തിൽ  ഇ‑ഓട്ടോ റിക്ഷകൾക്ക് സബ്സിഡി നൽകുമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇപി ജയരാജൻ അറിയിച്ചു. വ്യവസായ, ഗതാഗത വകുപ്പുകൾ സംയുക്തമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്കാണ് സബ്സിഡി നൽകുന്നത്.

Eng­lish sum­ma­ry: Gov­ern­ment banned diesel Auto Rickshaws

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.