ഡിജിറ്റല്‍ സ്‌ട്രൈക്ക് 2.0 : പബ്ജി ഉള്‍പ്പെടെ 250 ഓളം ആപ്പുകള്‍ക്ക് നിരോധനം ?

Web Desk
Posted on July 27, 2020, 12:00 pm

ഡല്‍ഹി: ഡേറ്റാ ചോര്‍ച്ചയും ദേശീയ സുരക്ഷയും മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വീണ്ടുമൊരു ഡിജിറ്റല്‍ സ്‌ട്രൈക്കിന് ഒരുങ്ങുന്നതായി സൂചന. ടിക്ക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പൂകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഇത്തവണ ജനപ്രിയ ഗെയിംമിഗ് ആപ്പായ പബ്ജി ഉള്‍പ്പെടെയുള്ള 275 ആപ്പുകളാണ് നിരോധിക്കാനൊരുങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍ ചൈനീസ് ആപ്പുകള്‍ കൂട്ടത്തോടെ നിരോധിച്ച സാഹചര്യത്തില്‍ ഇന്ത്യയും ഇതേ പാത  പിന്‍തുടരുകയാണെന്നാണ് സൂചന. സുരക്ഷാ കാരണങ്ങളും വിവരചോര്‍ച്ചയും സ്വകാര്യത ലംഘനവും മുന്‍നിര്‍ത്തിയാണ് നേരത്തെ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരേധിച്ചത്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെയാണ് കൂട്ടത്തോടെ മറ്റ് ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും വ്യക്തമാണ്.

Pubg, Zili, Ali Express, Ludo World തുടങ്ങി ഇന്ത്യയില്‍ ഏറെ ഉപയോഗത്തിലുള്ള പല ആപ്പുകളും ഡിജിറ്റല്‍ സ്‌ട്രൈക്കിന്റെ രണ്ടാം ഭാഗത്തോടെ ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായേക്കും.

59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഒരു മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ടിക് ടോക്ക്, യുസി ബ്രൗസര്‍ ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഫോണുകളില്‍ നിന്ന് തുടച്ച് മാറ്റപ്പെട്ടിരുന്നു.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുല്‍ ഡൗണ്‍ലോഡിംഗ് നടന്നിട്ടുള്ള ആപ്പായ പബ്ജി ഉള്‍പ്പെടെ നിരോധിക്കപ്പെടും. ഇതുവരെ 175 ദശലക്ഷം ഡൗണ്‍ലോഡ്‌സാണ് പബജി മൊബൈലിനുള്ളത്. പബ്ജി ദക്ഷിണകൊറിയര്‍ കമ്പനിയായ ബ്ലുഹോളിന്റെ ആണെങ്കില്‍ കൂടിയും രാജ്യത്ത് ലഭ്യമാകുന്നത് ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള പതിപ്പാണ്. അതുകൊണ്ട് തന്നെയാണ് പബ്ജിയും നിരോധിക്കാന്‍ പോകുന്ന ആപ്പുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.

യുവാക്കള്‍ക്കിടയില്‍ വളരെ പ്രിയമേറിയ ഈ ഗെയിമിനു നേരെ മുന്‍പും നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പബ്ജിയുമായി ബന്ധപ്പെട്ട് നിരവധി ആത്മഹത്യകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.