Friday
19 Jul 2019

സര്‍ക്കാര്‍ ഒരുലക്ഷത്തിഅന്‍പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്തു

By: Web Desk | Friday 1 March 2019 10:15 PM IST


മായനാട് സ്വദേശിനി ആമിന മന്ത്രി ഇ ചന്ദ്രശേഖരനില്‍ നിന്നും പട്ടയം ഏറ്റുവാങ്ങുന്നു

കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരുലക്ഷത്തി അന്‍പതിനായിരം പട്ടയങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചതായി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. ഒന്നരലക്ഷത്തിലേറെ ആളുകള്‍ സ്വന്തമായി ഭൂമിയില്ലാത്തവരായിട്ടുണ്ട്. ഇവര്‍ക്കും ഭൂമി ലഭ്യമാക്കേണ്ടതുണ്ട്. ഇതിന് മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സംയോജിത ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ, ജില്ലാകളക്ടര്‍ സാംബശിവ റാവു, എഡിഎം രോഷ്ണി നാരായണന്‍, ഡെ.കളക്ടര്‍ സി ബിജു, എം നാരായണന്‍, പി വി നവീന്ദ്രന്‍, ജി നാരായണന്‍ കുട്ടി, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ ആയിരം ദിനത്തോടനുബന്ധിച്ച് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയമേളയില്‍ 150 പട്ടയങ്ങള്‍ വിതരണം ചെയ്തു. മായനാട് സ്വദേശിനി ആമിന ആദ്യ പട്ടയം മന്ത്രി ഇ ചന്ദ്രശേഖരനില്‍ നിന്നും ഏറ്റുവാങ്ങി.

Related News