13 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 13, 2025
January 7, 2025
January 3, 2025
December 28, 2024
December 11, 2024
October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 18, 2024

സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിൽ

Janayugom Webdesk
തിരുവനന്തപുരം
May 2, 2022 9:45 am

സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങൾ, ഇ‑സഞ്ജീവനി എന്നിവ ബഹിഷ്കരിക്കാനാണ് തീരുമാനം. ശമ്പള വർധന, അലവൻസ്, പ്രമോഷൻ എന്നിവയിൽ പരിഹാരമുണ്ടാക്കുമെന്ന് ഡോക്ടർമാർക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല എന്നാണ് ആരോപണം. രോഗ പരിചരണത്തെ ബാധിക്കാതെയുള്ള നിസ്സഹകരണ സമരമാണ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.

ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുണ്ടായ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഡോക്ടർമാർ നില്പ് സമരം നടത്തിയിരുന്നു. 15ന് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ സമരം നിർത്തി. ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് ഡോക്ടർമാരുടെ ആരോപണം.

Eng­lish summary;Government doc­tors on strike again

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.