ഹോട്ടലുകളിൽ നിന്നും പാകം ചെയ്ത വസ്തുക്കളുടെ വിതരണത്തിനുളള സമയം ദീർഘിപ്പിക്കുമെന്ന് സർക്കാർ ഉത്തരവ്. ഓൺലൈൻ/ഡോർ ഡെലിവറിയുടെ സമയപരിധി രാത്രി എട്ടു വരെയാക്കി സർക്കാർ ഉത്തരവിറക്കി. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കൊപ്പമാണ് ഹോട്ടലുകൽക്കും പ്രവർത്തിക്കാനുള്ള ഉത്തരവ് നൽകിയിരിക്കുന്നത്. നിലവിൽ അതിന്റെ പ്രവർത്തന സമയം ഏഴു മുതൽ വൈകീട്ട് അഞ്ചുവരെയാണ്. എന്നാൽ ഓൺലൈൻ വഴി ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകൾക്ക് എട്ടു മണി വരെ പ്രവർത്തിക്കാനുള്ള ഇളവ് നൽകിക്കൊണ്ടാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കടകൾ അഞ്ചു മണിക്ക് തന്നെ അടയ്ക്കണം. എന്നാൽ ഓൺലൈൻ വഴിയുള്ള ഭക്ഷണ വിതരണത്തിനായുളള കൗണ്ടർ വൈകീട്ട് എട്ടു മണി വരെ പ്രവർത്തിപ്പിക്കാം. എന്നാൽ ഓൺലൈൻ വഴി ഭക്ഷണം വിതരണം ചെയ്യുന്ന ഓൺലൈൻ സെല്ലർമാർ ഒമ്ബതു മണിക്ക് മുമ്ബ് അവരുടെ സേവനം അവസാനിപ്പിക്കണം എന്ന് പുതിയ ഉത്തരവിൽ പറയുന്നു.
English summary: Government extends the online food delivery time
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.