ഓൺലൈൻ വിപണിയില്‍ സര്‍ക്കാരിന്റെ ഗദ്ദിക മാസ്‌ക്‌

Web Desk

തിരുവനന്തപുരം

Posted on June 25, 2020, 10:13 pm

സംസ്ഥാന സർക്കാരിന്റെ ഗദ്ദിക മാസ്‌കുകള്‍ ഇനി ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകും. ഗദ്ദിക എന്ന ബ്രാന്‍ഡില്‍ പട്ടികജാതി ‑പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത്‌ ഉല്പന്നങ്ങള്‍ ലോക ഓണ്‍ലൈന്‍ വിപണിയായ ആമസോണില്‍ നേരത്തെ ലഭ്യമാക്കി തുടങ്ങിയിരുന്നു. ലോകത്തെമ്പാടും കേരളത്തിലെ ആദിവാസികളുടെ ഉല്പന്നങ്ങള്‍ക്ക്‌ ആമസോണില്‍ വലിയ സ്വീകാര്യതയും ലഭിച്ചു.

കോവിഡ്‌ 19 ലോകത്തെയാകെ ഭീതിയിലാക്കുന്ന സമയത്ത്‌ മുഖാവരണം നിത്യജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക്‌ സുരക്ഷിതമായ മുഖാവരണം നല്‍കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ തൊഴില്‍ യൂണിറ്റുകള്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചത്‌. ഇവ ഇപ്പോള്‍ ആമസോണ്‍ പോര്‍ട്ടലില്‍ ലഭ്യമാക്കി. മന്ത്രി എ കെ ബാലൻ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഗുണമേന്മയേറിയ മാസ്‌കുകളാണ്‌ വിപണിയിലെത്തിച്ചത്‌. കഴുകി ഉപയോഗിക്കാവുന്ന മാസ്‌കുകളിൽ കറ്റാർവാഴയുടെ സാന്നിധ്യമുള്ളതുമുണ്ട്. 100 ശതമാനം ജൈവ പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ഇവ രംഗോലി, കലങ്കാരി തുടങ്ങിയ ഫാബ്രിക്കിലും ലഭ്യമാണ്‌. ലോകത്ത്‌ എവിടെ നിന്നും മാസ്‌ക്‌ ഓര്‍ഡര്‍ ചെയ്യാം. വീട്ടിലിരുന്ന്‌ തന്നെ വാങ്ങാം എന്നതിനാല്‍ സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല.

you may also like this video;