പുതുവത്സരത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. യുകെയിൽ റിപ്പോർട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കോവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചതോടെയാണ് കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ഡിസംബർ 30, 31 ജനുവരി ഒന്ന് തീയതികളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രത്തിൻറെ ശിപാർശ. കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതെ സമയംകൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തി.
പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളു. ആഘോഷങ്ങളിൽ മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്. പൊതുപരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. പൊതുജനങ്ങൾ ഈ സമയത്ത് അതീവ ജാഗ്രത പുലർത്തണം. പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളിൽ തന്നെ ഒതുക്കി നിർത്തണം. പ്രായമുള്ളവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളിൽ പങ്കെടുക്കരുത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.