20 April 2024, Saturday

ഭരണകൂടത്തിന് പാവപ്പെട്ടവരോട് തീരെ അനുഭാവമില്ല: അമര്‍ത്യസെന്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 12, 2022 10:25 pm

നിലവിലുള്ള ഇന്ത്യയിലെ ഭരണകൂടത്തിന് പാവപ്പെട്ടവരോട് തീരെ അനുഭാവമില്ലെന്ന് നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യ സെന്‍. സ്വാതന്ത്ര്യം നേടി 75 വര്‍ഷമായിട്ടും രാജ്യത്ത് അസമത്വം കുറ്റകരമായി തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ലോകത്തിലെ വീട് എന്ന തന്റെ പുസ്തകം പുറത്തുവന്ന പശ്ചാത്തലത്തില്‍ ദി വയറിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്റെ അഭാവവും അമസത്വം കൈകാര്യം ചെയ്യുന്നതും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. തങ്ങളുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ മാത്രമേ ജനങ്ങള്‍ക്ക് സര്‍ക്കാരുകളോട് താല്പര്യമുണ്ടാകൂ. കഴിഞ്ഞ ഒരു ദശകമായി ഇന്ത്യയിലെ സാഹചര്യങ്ങള്‍ എങ്ങനെയാണ് മുന്നേറിയതെന്ന് ചിന്തിക്കണം. തീര്‍ച്ചയായും അത് ജനാധിപത്യ മൂല്യങ്ങളുടെ നിര്‍മിതിക്കു വിപരീതമായ ദിശയിലായിരുന്നു. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ല ദുര്‍ബലമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) വ്യക്തിസ്വാതന്ത്ര്യത്തിന് പൂര്‍ണമായും എതിരാണെന്നും ഒരു കുറ്റവും ചെയ്യാതെ ജനങ്ങളെ അറസ്റ്റ് ചെയ്യുന്നതും ജയിലില്‍ അടക്കുന്നതും തെറ്റായ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Gov­ern­ment has no sym­pa­thy for the poor: Amartya Sen

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.