കൊച്ചി: ചലച്ചിത്ര മേഖലയിലെ സമഗ്രമാറ്റത്തിന് സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന നവനിയമങ്ങളെ മാക്ട ഫെഡറേഷന്‍ (എഐടിയുസി) സ്വാഗതം ചെയ്തു. സിനിമാ ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനൊപ്പം തിയറ്ററുകള്‍ പൂര്‍ണമായും ഇ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ നികുതി വെട്ടിപ്പിന് തടയിടുവാന്‍ സാധിക്കും. സിനിമയിലെ തര്‍ക്കങ്ങളില്‍ ഇടപെടുവാന്‍ റെഗുലേറ്ററി അതോറിറ്റി രൂപികരിക്കുന്നതോടെ പരാതികാര്‍ക്ക് പൂര്‍ണമായും നീതി ലഭിക്കും.
പുതിയ സിനിമ നിര്‍മിക്കുമ്പോള്‍ നിര്‍മാണ കമ്പനിയുടെ പേരും സിനിമയുടെ പേരും രജിസ്ട്രര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍തലത്തില്‍ കുറഞ്ഞ നിരക്കില്‍ രജിസ്‌ട്രേര്‍ സംവിധാനം വേണമെന്ന സംഘടനയുടെ ആവശ്യംകൂടി നടപ്പിലാക്കുമ്പോള്‍ ഈ മേഖലയില്‍ നിലനിന്നിരുന്ന ചൂഷണം എന്നന്നേക്കുമായി അവസാനിക്കുമെന്ന് മാക്ട ഫെഡറേഷന്‍ യോഗം വിലയിരുത്തി. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന സംഘടന അപ്രമാതിത്വത്തിനും തൊഴില്‍ വിലക്കുകള്‍ക്കും അറുതിവരുത്തുന്നതാണ് സര്‍ക്കാര്‍ നയമെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് കെപി രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര, വൈസ് പ്രസിഡന്റ് അജ്മല്‍ ശ്രീകണ്ഠാപുരം, കെജി വിജയകുമാര്‍, അനില്‍ കുമ്പഴ, സുകുമാരപ്പിള്ള എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.