Thursday
23 May 2019

ശ്രീനാരായണ ഗുരുവിനേയും അയ്യങ്കാളിയേയും പിന്തുടരുകയാണ് സർക്കാർ: കോടിയേരി

By: Web Desk | Friday 15 February 2019 10:07 PM IST


കേരള സംരക്ഷണയാത്രയ്ക്ക് വിഴിഞ്ഞത്ത് നൽകിയ സ്വീകരണയോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു

കോവളം: ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും തുടങ്ങിവെച്ച  പ്രവർത്തനങ്ങൾ
പിന്തുടരുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  എൽഡിഎഫ് നടത്തുന്ന കേരള സംരക്ഷണയാത്രയ്ക്ക് വിഴിഞ്ഞത്ത് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി. സാമൂഹ്യനീതി ഉറപ്പുവരുത്താൻ ഗവൺമെന്റ് നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഈഴവരെയും പട്ടികജാതിക്കാരെയും വിശ്വകർമ്മജരെയും പൂജാരിമാരാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ കലാപാഹ്വാനം ചെയ്ത യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് കേരളമാണെന്ന് ഓർക്കണമെന്നും കോടിയേരി പറഞ്ഞു. പി രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥാംഗങ്ങളായ പ്രകാശ് ബാബു, പി സതീദേവി, വിജിലി ജോസഫ്, രാജൻ മാസ്റ്റർ, ബാബു ഗോപിനാഥ്, ഫാദർ സക്കറിയ, ആന്റണി രാജു, വി സുരേന്ദ്രൻ പിള്ള, എം വിജയകുമാർ, വി ശിവൻകുട്ടി, പി എം മാത്യു, കാസിം ഇരിക്കൂർ, പി എസ് ഹരികുമാർ, ഡോ.
നീലലോഹിതദാസ്, ജമീലാ പ്രകാശം, ജി ആർ അനിൽ, വെങ്ങാനൂർ ബ്രൈറ്റ്, ഡോ.
വർഗീസ് ജോർജ്, ഫിറോസ് ലാൽ എന്നിവർ പങ്കെടുത്തു.

Related News