25 April 2024, Thursday

കടമുറികള്‍ക്ക് വാടക കൊടുക്കണ്ട: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

Janayugom Webdesk
തിരുവനന്തപുരം
October 2, 2021 3:43 pm

കോവിഡിനെത്തുടര്‍ന്ന് തകര്‍ന്ന വ്യാപാരമേഖലയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് പ്രതിസന്ധിക്കിടയിലും കടമുറിയുടെ വാടക ഈടാക്കിയിരുന്ന സ്ഥാപന ഉടമകളുടെ നടപടി തുടര്‍ന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഒഴിവാക്കി കൊണ്ട് സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കി. ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലെന്ന കാരണത്താല്‍ പല തദ്ദേശസ്ഥാപനങ്ങളും കുടിശികയുള്‍പ്പെടെ വാടക പിരിക്കുന്നതിന് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതു സംബന്ധിച്ച്‌ വ്യാപാരസംഘടനകള്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഇന്നലെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.
eng­lish summary;government issued order waiv­ing the rent of the rooms from July to December
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.