ഇന്ത്യ 36 റഫാല്‍ വിമാനങ്ങള്‍കൂടി വാങ്ങുന്നു

Web Desk
Posted on September 22, 2019, 10:54 pm

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും രണ്ടാം ഘട്ട റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. കരാര്‍ 2020 ആദ്യം ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. 36 റഫാല്‍ യുദ്ധ വിമാനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വാങ്ങുന്നത്. ആദ്യഘട്ട 36 റഫാല്‍ യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേത് ഒക്ടോബറില്‍ ആദ്യം ഇന്ത്യയ്ക്ക് കൈമാറും. ഒക്ടോബര്‍ എട്ടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ഫ്രാന്‍സിലെത്തമ്പോള്‍ കൈമാറല്‍ ചടങ്ങ് നടത്തും. ഇതോടെ ഇന്ത്യയിലേക്കെത്തുന്ന റഫാല്‍ യുദ്ധ വിമാനങ്ങളുടെ എണ്ണം 72 ആയി മാറും.

മികച്ച പ്രതിരോധ വിപണി കണക്കിലെടുത്ത് ലോക്ക് ഹീഡ് മാര്‍ട്ടിന്‍ ജെറ്റ്‌സ് വാങ്ങുന്നതിന് ഇന്ത്യയെ യുഎസ് പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോയിങ്ങ് എഫ് 18 വിമാനങ്ങള്‍ റഫാലിനൊപ്പം വാങ്ങാന്‍ ഇന്ത്യ പദ്ധതി ഇടുന്നുണ്ട്. 18 സു30 എംകെഐ, 21 മിഗ് 29 യുദ്ധ വിമാനങ്ങള്‍ റഷ്യയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യന്‍ വ്യോമസേന തീരുമാനിച്ചിട്ടുണ്ട്.