കൊല്ലം: ഭരണപരിഷ്ക്കാരകമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കണമെങ്കിൽ ഗവൺമെന്റിന് തുടർച്ച ഉണ്ടാകേണ്ടതുണ്ടെന്ന് സിപിഐ സംസ്ഥാന അസി.സെക്രട്ടറി കെ പ്രകാശ് ബാബു. 1957ലും 67ലും 97ലും ഇടതുപക്ഷ സർക്കാരുകൾ ഭരണപരിഷ്ക്കാരകമ്മിഷനുകളെ നിയോഗിച്ചെങ്കിലും തുടർഭരണം ഇല്ലാത്തതിനാൽ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. നാലാം ഭരണപരിഷ്ക്കാരകമ്മിഷന്റെ ശുപാർശകളിൽ ഒരേ സ്വഭാവത്തിലുള്ളവയെ ഒരു പാക്കേജായി കാണുകയും അവ ഒരുമിച്ച് നടപ്പാലാക്കുകയും ചെയ്യണമെന്നും പ്രകാശ്ബാബു നിർദ്ദേശിച്ചു.
ജോയിന്റ് കൗൺസിൽ സുവർണജൂബിലിയുടെ ഭാഗമായി ‘നാലാം ഭരണപരിഷ്ക്കാരകമ്മിഷനും സിവിൽ സർവ്വീസും’ എന്ന വിഷയത്തിൽ സിഎസ്ഐ കൺവൻഷൻ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണപരിഷ്കാരകമ്മിഷൻ മെമ്പർ സെക്രട്ടറി ഷീലതോമസ് വിഷയം അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ വൈസ്ചെയർമാൻ കെ ഷാനവാസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ് വിജകുമാരൻനായർ സ്വാഗതം പറഞ്ഞു.
you may also like this video