28 March 2024, Thursday

Related news

March 2, 2024
January 23, 2023
December 21, 2022
July 27, 2022
July 6, 2022
May 20, 2022
May 4, 2022
April 23, 2022
April 20, 2022
April 18, 2022

ഭൂജലവികസനം നിയന്ത്രിക്കുന്നതിന് സർക്കാർ വിജ്ഞാപനം

Janayugom Webdesk
തിരുവനന്തപുരം
April 20, 2022 8:24 am

പാലക്കാട്, കാസർകോഡ് ജില്ലകളിലെ ചില പ്രദേശങ്ങളെ അമിത, ഗുരുതര ജലചൂഷിത മേഖലകളായി പ്രഖ്യാപിച്ച് വിജ്ഞാപനമിറങ്ങി. പാലക്കാട് ചിറ്റൂർ ബ്ലോക്കിലെ എലപ്പുള്ളി, പൊൽപ്പുള്ളി, എരുത്തേമ്പതി കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി ചിറ്റൂർതത്തമംഗലം മുനിസിപ്പാലിറ്റി എന്നിവ അമിത ജലചൂഷിത മേഖലയായി പ്രഖ്യാപിച്ചു. മലമ്പുഴ ബ്ലോക്കിൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് എന്നിവ ഗുരുതര മേഖലയായും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഭൂജലവികസനം ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പൊതുതാൽപര്യം മുൻനിർത്തി ‘കേരള ഭൂജല നിയന്ത്രണ ക്രമീകരണ ആക്ട് 2002’ നിലവിലുണ്ട്. ഭൂജലം (നിയന്ത്രണവും ക്രമീകരണവും) ആക്ട് പ്രകാരം കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള വിജ്ഞാപനമാണിറങ്ങിയത്. കാസർകോട് ജില്ലയിൽ ബദിയഡുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള്ള, മധൂർ, മൊഗ്രാൽപുത്തൂർ, കാസർകോട് മുനിസിപ്പാലിറ്റി എന്നിവഗുരുതര ചൂഷിത മേഖലയാണ്.

പുതുതായി വിജ്ഞാപനം ചെയ്ത ഈ പ്രദേശങ്ങളിൽ ഭൂജലവികസനത്തിനു (കിണർനിർമ്മാണം) ഇനി മുതൽ അതോറിറ്റിയുടെ മുൻകൂർ അനുമതി വേണം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജില്ലാ ഓഫീസർ, ഭൂജലവകുപ്പ്, എ18, മുനിസിപ്പൽ റിഎച്ച്കോംപ്ലക്‌സ്, ടൗൺ ബസ് സ്റ്റാൻഡിനു സമീപം, പാലക്കാട് 678014 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ നമ്പർ: 0491 2528471, മെയിൽ gwdp­kd@g­mail.com കാസർകോട്, 671123. ഫോൺ നമ്പർ: 0499 4255392.

Eng­lish summary;Government Noti­fi­ca­tion to Con­trol Ground­wa­ter Development

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.