April 1, 2023 Saturday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണ: കോളേജുകളും യൂണിവേഴ്സിറ്റികളും അടച്ചെങ്കിലും ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയിൽ തന്നെ തങ്ങാൻ നിർദ്ദേശം

പി പി ചെറിയാൻ
ന്യൂയോർക്ക്
March 20, 2020 7:54 pm

അമേരിക്കയിൽ കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് കോളേജുകളും യൂണിവേഴ്സിറ്റികളും അടച്ച സാഹചര്യത്തിൽ അമേരിക്കയിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ തന്നെ തൽക്കാലം തുടരണമെന്ന് ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിച്ചു. ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ചു വിദ്യാർത്ഥികൾക്ക് അറിയിപ്പു നൽകിയത്.

ക്യാമ്പസ് ഹൗസിങ്ങിലോ, അവിടെ പ്രവേശനം അനുവദിക്കുന്നില്ലെങ്കിൽ സഹപാഠികളുടെ ഭവനത്തിലോ താമസ സൗകര്യം കണ്ടെത്തണം. അതോടൊപ്പം ഹെൽത്ത് സർവ്വീസസ്, ഇന്റർനാഷ്ണൽ സ്റ്റുഡന്റ് സർവീസസ് എന്നിവയുമായി ചർച്ച നടത്തി ക്യാമ്പസിൽ തന്നെ തുടരണമെന്നും കോൺസുലേറ്റ് നിർദ്ദേശിച്ചു.

അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ യാത്ര നടത്തരുതെന്നും യാത്ര ആവശ്യമാണെങ്കിൽ യൂണിവേഴ്സിറ്റി അധികൃതരിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി മാത്രമേ യാത്ര ചെയ്യാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്. യൂണിവേഴിസിറ്റി അടച്ചതിനെ തുടർന്നുള്ള അസകൗര്യം തരണം ചെയ്യുന്നതിന് നോർത്ത് അമേരിക്ക തെലുങ്ക് അസോസിയേഷൻ സഹകരണം നൽകുന്നതു പോലെ മറ്റ് ഇന്ത്യൻ- സംസ്ഥാന സംഘടനകളും മുന്നോട്ടു വരണമെന്നും കോൺസുൽ ജനറൽ അഭ്യർത്ഥിച്ചു.

ഇന്ത്യയിലേക്കു വരുന്നതിന് വിദ്യാർത്ഥികൾ തീരുമാനിച്ചാൽ മെഡിക്കൽ സ്ക്രീനിങ്ങ്, 14 ദിവസത്തെ ക്വാറന്റിൻ എന്നിവ ഇന്ത്യയിലെത്തിയാൽ വേണ്ടിവരുമെന്നുള്ളതു ഓർത്തിരിക്കണമെന്നും കോൺസുലേറ്റിന്റെ അറിയിപ്പിൽ പറയുന്നു.

Eng­lish Sum­ma­ry; Gov­ern­ment of India says Indi­an stu­dents to stay in US

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.