June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

സര്‍ക്കാർ ഓഫീസുകൾ ഇന്നു മുതൽ അൺലോക്ക്

By Janayugom Webdesk
June 8, 2020

സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകളും ഹോട്ട്സ്പോട്ടുകളും ഒഴികെയുള്ള പ്രദേശങ്ങളിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഇന്നുമുതൽ പൂർണമായും പ്രവർത്തിച്ചു തുടങ്ങും. സർക്കാർ ഓഫീസുകൾക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. ഈ സ്ഥാപനങ്ങളിൽ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും സർക്കാർ പുറത്തിറക്കിയ പരിഷ്കരിച്ച മാർഗനിർദേശങ്ങളിൽ പറയുന്നു.

കണ്ടെയ്ൻമെന്റ് സോണുകളിലെ സ്ഥാപനങ്ങൾ അതത് ജില്ലയിലെ ഏറ്റവു കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണം. ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ് മേഖലയിൽ താമസിക്കുന്നവരും മേഖലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവരും അവരവരുടെ ഓഫീസുകളിൽ ഹാജരാവേണ്ടതില്ല. ഇവർക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് സഹിതം സ്പെഷ്യൽ കാഷ്വൽ ലീവിന് അപേക്ഷിക്കാം. സാധ്യമെങ്കിൽ വർക്ക് ഫ്രം ഹോം ക്രമീകരണങ്ങൾ മേലധികാരികൾ ഏർപ്പെടുത്തേണ്ടതാണ്. ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കില്ല.

ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഓട്ടിസം/സെറിബ്രൽ പാൾസി, മറ്റു ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരെ ഡ്യൂട്ടിയിൽനിന്ന് പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരായ ജീവനക്കാരെയും, ഏഴുമാസം പൂർത്തിയായ ഗർഭിണികളായ ജീവനക്കാരെയും ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുകയും അവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുകയും ചെയ്യണം.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.