Monday
22 Apr 2019

ജിഎസ്ടി അസിസ്റ്റന്‍ഡ് കമ്മീഷണറെ കൈക്കൂലിവാങ്ങുന്നതിനിടെ സിബിഐ അറസ്റ്റുചെയ്തു

By: Web Desk | Thursday 8 November 2018 4:12 PM IST


ന്യൂഡൽഹി :ജിഎസ്ടി അസിസ്റ്റന്‍ഡ് കമ്മീഷണറെയും മറ്റൊരാളെയും ആറുലക്ഷംരൂപ കൈക്കൂലിവാങ്ങുന്നതിനിടെ സിബിഐ അറസ്റ്റുചെയ്തു. അഴിമതി നിരോധനത്തിന്റെ വിവിധ വകുപ്പുകളില്‍ സിബിഐ കേസ് എടുത്തിട്ടുണ്ട്. കരോള്‍ബാഗ് മേഖലയിലെ ഒരു കമ്പനിയിലെ പരിശോധനക്കിടെയാണ് കൈക്കൂലി കൊടുത്തയാളേയും വാങ്ങിയ ആളേയും തെളിവുകളോടെയാണ് പിടികൂടിയത്. അസി.കമ്മീഷണറുടെ വീട്ടില്‍ നിന്നും 2.75ലക്ഷം രൂപയും കൂട്ടാളിയുടെ പക്കല്‍നിന്നും 20ലക്ഷം രൂപയും പിടികൂടി.